Skip to main content

കുരുന്നുകളുടെ പ്രവേശനം ആഘോഷമാക്കാൻ ഒരുങ്ങി സംസ്ഥാനത്തിന്  മാതൃകയായ ചേർത്തല ടൗൺ എൽ. പി സ്‌കൂൾ

ആലപ്പുഴ: സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് കൂടുതൽ കരുത്തേകുന്ന പ്രവർത്തന മികവോടെ പുതിയ അധ്യയന വർഷത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ് ചേർത്തല ടൗൺ ഗവ:എൽ.പി സ്‌കൂൾ. മികവിന്റെ കേന്ദ്രമായി മാറിയ ഈ വിദ്യാലയത്തിലേക്ക് കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ 2 മണിക്കൂറുകൾ കൊണ്ട് പ്രവേശനം നേടിയത് 233 കുട്ടികൾ ആണെങ്കിൽ ഇത്തവണ ഒരു മണിക്കൂർ കൊണ്ട് പ്രവേശന യോഗ്യത നേടിയത് 247 കുട്ടികളാണ്. സംസ്ഥാനത്ത് മറ്റ് സർക്കാർ സ്‌കൂളുകൾക്ക്  കൂടി മാതൃകയാവുകയാണ് മികച്ച പ്രവർത്തനങ്ങളിലൂടെ സ്‌കൂൾ.  ഇത്തവണ പ്രീ പ്രൈമറി, ഒന്നാം ക്ലാസ് എന്നിവയിലേക്ക് കഴിഞ്ഞ ആഴ്ചവരെ 277 കുട്ടികളാണ് പുതുതായി ചേർന്നത്. പുതിയ അധ്യയന വർഷത്തേക്ക് വിദ്യാലയങ്ങൾ കടക്കുമ്പോൾ ചേർത്തലയിലെ ഈ വിദ്യാലയം പാഠ്യ -പഠ്യേതര പ്രവർത്തനങ്ങളിൽ ഏറെ വ്യത്യസ്തത പുലർത്തുന്നു.

  പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലെ മികവും കൂടിയാണ് ചേർത്തല ടൗൺ ഗവ:എൽ.പി സ്‌കൂളിനെ മറ്റു വിദ്യാലയങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത്.ഭാഷാ പഠനത്തിനു മുൻതൂക്കം നൽകുമ്പോൾ തന്നെ നവമാധ്യമങ്ങളിലൂടെയുള്ള വിദ്യാഭ്യാസവും സ്‌കൂളിൽ കുരുന്നുകൾക്കായി നൽകിവരുന്നു.യൂ-ട്യൂബ് ചാനലും ,സ്മാർട്ട് ക്ളാസ്സ് റൂമും എല്ലാം സ്‌കൂളിൽ കുരുന്നുകൾക്കായി സദാ സജ്ജമാണ്.മലയാളത്തിളക്കവും,ഹലോ ഇംഗ്ലീഷും,കുട്ടികൾക്കായി നിരന്തരം ക്രമീകരിക്കുന്ന പഠനയാത്രകളും വിദ്യാലയത്തിന്റെ പ്രവർത്തന മികവിന്റെ നേർസാക്ഷ്യങ്ങളാണ്.

1919-ൽ സ്ഥാപിതമായ വിദ്യാലയം നൂറിന്റെ നിറവിൽ നിൽക്കുമ്പോൾ പിന്നിട്ട യാത്രയിൽ വിദ്യാലയം കടന്നുപോയത് ഏറെ പ്രയാസം നിറഞ്ഞ വഴികളിലൂടെയാണ്. 10 വർഷംങ്ങൾക്ക് മുമ്പ് വരെ സ്‌കൂളിന്റെ വിദ്യാർത്ഥികളുടെ അംഗബലം ഏറെ കുറവായിരുന്നു. പ്രീ-സ്‌കൂൾ സംരഭം സ്‌കൂളിലേക്ക് എത്തിച്ചുകൊ് പുതിയൊരു മുന്നേറ്റത്തിന് വിദ്യാലയം തുടക്കം കുറിച്ചപ്പോൾ കാലത്തിനൊപ്പിച്ച് ഈ വിദ്യാലയവും മാറിക്കൊ് ചരിത്രത്തിൽ ഇടം നേടുകയാണ് ഇന്ന്. നിലവിൽ പ്രീ-സ്‌കൂൾ മുതൽ നാലാം ക്ലാസ്സിൽ വരെയായി 654 കുട്ടികളാണ് ഈ വിദ്യാലയത്തിൽ പഠിക്കുന്നത്. സ്‌കൂളിന്റെ മികവ് കേട്ടറിഞ്ഞ് ധനമന്ത്രി തോമസ് ഐസക്കും സ്ഥലം എം.എൽ.എ കൂടിയായ ഭക്ഷ്യ വകുപ്പുമന്ത്രി പി.തിലോത്തമനും സ്‌കൂളിലെത്തി എല്ലാ പിന്തുണയും അറിയിച്ചിരുന്നു. അഞ്ചു വർഷമായി സ്‌കൂൾ പ്രിൻസിപ്പലായി പ്രവർത്തിച്ചുവരുന്ന പുഷ്പലത ടീച്ചർക്കൊപ്പം എസ്.എം.സി ചെയർമാൻ കെ.ബി സാനു,സ്റ്റാഫ് സ്രക്രട്ടറി ബി.എൻ മധു.,എൻ.ശ്രീകുമാർ,സന്ദീപ് സർ,എസ്.എം.സി രക്ഷാധികാരിയും സ്‌കൂളിലെ പൂർവ്വവിദ്യാർത്ഥിയുമായ കെ.സി രമേശൻ എന്നിവരും വിവിധ കക്ഷി നേതാക്കളും ജനപ്രതിനിധികളും സ്‌കൂളിന്റെ പുരോഗതിക്കായി അക്ഷീണം പ്രവർത്തിച്ചുവരുന്നു. 

(ചിത്രമുണ്ട്)  
 

date