Skip to main content

പെട്ടെന്നുള്ള മഴ: പ്രതിരോധ ചികിത്സ മാർഗ്ഗങ്ങളുമായി  ഭാരതീയ ചികിത്സാവകുപ്പ്

ആലപ്പുഴ: തീക്ഷണമായ വേനൽകാലത്തിനു ശേഷം പെട്ടെന്നു പെയ്യുന്ന മഴ രോഗാണു സാന്ദ്രതയും രോഗവ്യാപന സാദ്ധ്യതയും വർദ്ധിപ്പിക്കും. വേനൽക്കാലജന്യമായ ശരീര ക്ഷീണം മൂലം ജീവജാലങ്ങളുടെ രോഗപ്രതിരോധ ശേഷി ഏറെ കുറഞ്ഞിരിക്കുമ്പോൾ പെട്ടെന്ന് ഉാകുന്ന കാലാവസ്ഥ വ്യതിയാനം പകർച്ചവ്യാധികൾ വ്യാപിക്കാൻ ഇടയാക്കും. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലയിലെ 50 ഡിസ്‌പെൻസറികളിലും 15 എൻ.എച്ച്.എം. ഡിസ്‌പെൻസറികളിലും 11 ആയുർവേദ ആശുപത്രികളിലും പ്രത്യേക പനി ക്ലിനിക്കുകൾ മഴക്കാലത്ത് തുടങ്ങും. കഴിഞ്ഞ ഒരാഴ്ച കാലമായി ജില്ലയിലുടനീളം മെഡിക്കൽ ക്യാമ്പുകളും ബോധവൽക്കരണ പരിപാടികളും നടത്തി വരികയാണ്. വ്യക്തിഗത വ്യാധിക്ഷമത്വം വർധിപ്പിക്കുന്നതിനായി യുക്തമായ ജീവിതചര്യകളും ആഹാര ശീലം  അനുവർത്തിക്കണം. 

രോഗപ്രതിരോധ ശേഷിയുാക്കിയെടുക്കണം. മഴക്കാലത്ത് ദഹനശക്തി കുറയുന്നതിനാൽ പെട്ടന്നു ദഹിക്കുന്നതും ചൂടുളളതും ദ്രവരൂപത്തിലുള്ളതുമായ ഭക്ഷണശീലം അനുവർത്തിക്കണം. ചുക്ക്, കുരുമുളക് , ജീരകം, അയമോദകം,കൊത്തമല്ലി തുടങ്ങിയവ ചേർത്തുാക്കുന്ന കഞ്ഞിയും പാനീയങ്ങളും ഉപയോഗിക്കാം.
 
മദ്യവും മറ്റു  ലഹരി പദാർത്ഥങ്ങളും ഒഴിവാക്കണം. പനികൾ കൂടാതെ മഴക്കാലത്ത് ടൈഫോയ്ഡ്, കോളറ, മഞ്ഞപ്പിത്തം മുതലായ അസുഖങ്ങൾ മലിനമായ ആഹാര, ജല മാർഗ്ഗം വഴി പകരുന്നതാണ്. ആഹാരം പാകം ചെയ്യുന്നതടക്കമുള്ള എല്ലാ ആവശ്യങ്ങൾക്കും തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കണം, വ്യക്തി ശുചിത്വം, പരിസര ശുചിത്വം എന്നിവയ്ക്ക് അർഹിക്കുന്ന പ്രാധാന്യം നൽകണം.ആഴ്ചയിൽ ഒരു ദിവസം എല്ലാ സ്ഥാപനങ്ങളിലും വീടുകളിലും ഡ്രൈ ഡേ ആചരിക്കണം. ദിവസവും കാലത്തും വൈകിട്ടും അപരാജിത ധൂമപൂർണ്ണം കൊ് ധൂപനം ചെയ്യണം.ഇതു മൂലം അന്തരീക്ഷത്തിലെ അണു സാന്ദ്രത ഗണ്യമയി കുറയുന്നതാണ്. രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനുതകുന്ന ഔഷധങ്ങൾ വകുപ്പിന്റെ സ്ഥാപനങ്ങളിൽ ലഭിക്കും. ഈ സമയത്ത് വൈദ്യ നിർദ്ദേശപ്രകാരം ശോധന ചെയ്യുന്നത് (ശരീരത്തെ ശുദ്ധീകരിക്കുന്നത്) ഏറ്റവും ഉത്തമമാണ്. ഇതിനുള്ള മരുന്നുകളും ആയുർവേദ സ്ഥാപനങ്ങളിൽ ലഭ്യമാക്കിയിട്ടു്.  ഫോൺ: 0477-2252965, ടാസ്‌ക് ഫോഴ്‌സ കൺവീനർ: 9447759897.

അനധികൃത ചിട്ടി:ജാഗ്രത വേണം

ആലപ്പുഴ:കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ വിജ്ഞാപനപ്രകാരം കേന്ദ്ര ചിട്ടി നിയമം 1982 കേരളത്തിലും പ്രാബല്യത്തിലുണ്ടെന്നും അനധികൃത ചിട്ടി നടത്തുന്നവർക്കെതിരെ ജാഗ്രത പാലിക്കണമെന്നും ജില്ല രജിസ്ട്രാർ മുന്നറിയിപ്പു നൽകി. കേന്ദ്ര ചിട്ടി നിയമപ്രകാരം അനുമതികൂടാതെ ചിട്ടി തുടങ്ങുന്നതിനുള്ള ലഘുലേഖകളോ പരസ്യങ്ങളോ നോട്ടീസോ  മറ്റു  രേഖകളോ പുറത്തിറക്കരുത്. ജില്ലയിലെ ചില സ്വകാര്യ ചിട്ടി കമ്പനികൾ ഇപ്രകാരം അനുമതിയില്ലാതെ  മോഹനവാഗ്ദാനങ്ങൾ നൽകി  മാധ്യമങ്ങളിൽ പരസ്യങ്ങൾ നൽകുന്നതായി ശ്രദ്ധയിൽപ്പെട്ടതായും   ഇത് കേന്ദ്ര ചിട്ടി നിയമത്തിന്‌വിരുദ്ധമാണെന്നും അദ്ദേഹം അറിയിച്ചു.  സർക്കാർ അനുമതി കൂടാതെയുള്ള ഇത്തരം ചിട്ടികളിൽ പ്രലോഭിതരായി ജനങ്ങൾ വഞ്ചിതരാവരുത്. വ്യാജച്ചിട്ടികളെ കുറിച്ചുള്ള വിവരങ്ങൾ ആലപ്പുഴ ഡപ്യൂട്ടി രജിസ്ട്രാറെ രേഖാമൂലം അറിയിക്കാവുന്നതാണെന്നും ജില്ല രജിസ്ട്രാർ അറിയിച്ചു. ബന്ധപ്പെടേണ്ട വിലാസം: ജില്ല രജിസ്ട്രാർ ഓഫീസ് ഹെഡ് .പി.ഒ ആലപ്പുഴ 688001.ഫോൺ:0477-2253257. 
കേന്ദ്ര ചിട്ടി നിയമത്തിന് അനുബന്ധമായി കേരള ചിറ്റ് ഫണ്ട്‌സ് റൂൾ  കേരളത്തിൽ നിലവിൽ വന്നിട്ടുള്ളതാണ് . കേരളത്തിലെ ചിട്ടികളുടെയെല്ലാം  തുടർപ്രവർത്തനങ്ങൾ ഈ നിയമത്തിന്  വിധേയമാണ്.  1982ലെ കേന്ദ്ര ചിട്ടി നിയമത്തിനു കീഴിൽ പ്രവർത്തിക്കുന്ന സ്വകാര്യ ചിട്ടി കമ്പനികൾക്ക് മാത്രമാണ് ചിട്ടി  നടത്തുന്നതിനുള്ള മുൻകൂർ അനുമതി. ഈ കമ്പനികൾ നടത്തുന്ന ചിട്ടികളുടെ വിശദവിവരങ്ങൾ എല്ലാ സബ് രജിസ്ട്രാർ ഓഫീസുകളിലും  വില്ലേജ്,  പഞ്ചായത്ത്, മുനിസിപ്പൽ,  കോർപ്പറേഷൻ ഓഫീസുകളിലും സഹകരണസംഘങ്ങളുടെ ഓഫീസിലും പ്രദർശിപ്പിച്ചിട്ടുള്ളതാണ്.

ക്ഷീരകർഷക പരിശീലനം ജൂൺ 11ന് 

ആലപ്പുഴ: ഓച്ചിറ ക്ഷീരോൽപ്പന്ന പരിശീലന വികസന കേന്ദ്രത്തിൽ ക്ഷീരകർഷക പരിശീലനം നൽകുന്നു. ജൂൺ 11 മുതൽ ആറു ദിവസങ്ങളിലാണ് പരിശീലനം. രജിസ്‌ട്രേഷൻ ഫീസ് 20 രൂപ. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് പ്രവേശനം. പങ്കെടുക്കുന്നവർക്ക് യാത്രാബത്ത, ദിനബത്ത എന്നിവ നൽകും. ഫോണിലൂടെ രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്തവർ ജൂൺ 11ന്് രാവിലെ 9.30ന് പരിശീലന കേന്ദ്രത്തിൽ എത്തണം. പ്രവേശനസമയത്ത് തിരിച്ചറിയൽ രേഖയുടെ പകർപ്പുകൂടി ഹാജരാകണം. വിശദവിവരത്തിന് ഫോൺ: 0476 2698550.

സൗജന്യ പരീക്ഷ പരിശീലനം

ആലപ്പുഴ: ആലുവ ഗവ. പ്രീ എക്‌സാമിനേഷൻ ട്രയിനിങ് സെന്ററിൽ ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലുള്ള പട്ടികജാതി/പട്ടികവർഗ  വിദ്യാർഥികൾക്ക് സൗജന്യമായി പരീക്ഷ പരിശീലനം നൽകുന്നു. ജില്ലകളിലുള്ള പട്ടികജാതി/പട്ടികവർഗ വിദ്യാർഥികൾക്ക് എസ്.എസ്.എൽ.സി/പ്ലസ്ടൂ  യോഗ്യതയായി പരിഗണിക്കുന്ന വിവിധ തസ്തികകളിലെ പി.എസ്.സി പരീക്ഷകൾക്കുള്ള സൗജന്യ പരിശീലനം ജൂൺ 10ന് ആരംഭിക്കും. ഒരു ലക്ഷത്തിൽ താഴെ വാർഷിക വരുമാനമുള്ള പിന്നാക്ക സമുദായക്കാർക്ക് 30 ശതമാനം സീറ്റ് അനുവദിക്കും. ഫോൺ: 0484 2623304.

പ്രോസസ് സെർവർ റാങ്കു പട്ടിക റദ്ദായി
ആലപ്പുഴ:  ആലപ്പുഴ ജില്ലയിൽ ജുഡീഷ്യൽ വകുപ്പിൽ പ്രോസസ് സെർവർ (എസ്.ആർ ഫോർ എസ്.സി/എസ്.ടി) തസ്തികക്കായി കാറ്റഗറി നമ്പർ : 375/12 പ്രകാരം 2016 മാർച്ച് 28 നിലവിൽ വന്ന 174/16/ ഡി.ഒ.എ നമ്പർ റാങ്കു പട്ടിക കാലാവധി പൂർത്തിയായതിനാൽ 2019 മാർച്ച് 28 പൂർവ്വാഹ്നം മുതൽ റദ്ദായിരിക്കുന്നു.

 

date