Skip to main content

മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ബാങ്ക് പരിശീലനം

ആലപ്പുഴ:  സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് റസിഡൻഷ്യൽ ബാങ്ക് പരീക്ഷ പരിശീലനം നൽകുന്നു.  പരിശീലന ചെലവ് സർക്കാർ വഹിക്കുന്നതാണ്.  അപേക്ഷ ഫോറവും വിശദ വിവരങ്ങളും ജില്ലാ ഫിഷറീസ് ഓഫീസ്, മത്സ്യഭവൻ എന്നിവടങ്ങളിൽ  ലഭ്യമാണ്.  പൂരിപ്പിച്ച അപേക്ഷ ഫോറം ജൂൺ 15 ന് മുമ്പായി ജില്ലാ ഫിഷറീസ് ഓഫീസുകൾ, മത്സ്യഭവനുകൾ എന്നിവടങ്ങളിൽ സമർപ്പിക്കേണ്ടതാണ്. 
ബിരുദ തലത്തിൽ 60 ശതമാനം മാർക്കോടെ വിജയിച്ച മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമുള്ള മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് അപേക്ഷിക്കാവുന്നതാണ്.  ഒരു വിദ്യാർത്ഥിക്ക് ഒരു തവണ മാത്രമേ ആനുകൂല്യത്തിന് അർഹതയുണ്ടായിരിക്കുകയുള്ളു.  തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങൾ വഴിയാണ് പരിശീലനം നൽകുക.  തെരഞ്ഞെടുക്കപ്പെടുന്നവർ താമസിച്ച് പഠിക്കുവാൻ സന്നദ്ധരായിരിക്കണം.  കൂടുതൽ വിവരങ്ങൾക്ക് 0477 2251103 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.

date