Skip to main content

ഇരിങ്ങാലക്കുട ബ്ലോക്ക്തല പ്രവേശനോത്സവം

ഇരിങ്ങാലക്കുട സബ് ജില്ലാ - ബ്ലോക്ക് തല പ്രവേശനോത്സവവും പഠന കിറ്റ് വിതരണവും നടന്നു. പൊറത്തിശ്ശേരി മഹാത്മാ യു പി സ്‌കൂളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി എ മനോജ് കുമാർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വത്സല ശശി അധ്യക്ഷത വഹിച്ചു. ഒന്നാം ക്ലാസിലെ കുട്ടികൾക്കുള്ള പഠന കിറ്റ് മഹാത്മാ എഡ്യൂക്കേഷൻ ട്രസ്റ്റ് സെക്രട്ടറി കെ. വി. ശശിധരൻ വിതരണം ചെയ്തു. ഡയറ്റ് ഫാക്കൽറ്റി എം. ആർ. സനോജ് മുഖ്യാതിഥിയായി. ഇരിങ്ങാലക്കുട ബി പി ഒ എൻ. എസ്. സുരേഷ് ബാബു, പി ടി എ പ്രസിഡന്റ് പി. പി. പ്രസാദ്, എം പി ടി എ പ്രസിഡന്റ് സൗമ്യ രാജേഷ്, എസ് എസ് ജി കൺവീനർ ലക്ഷ്മി എന്നിവർ ആശംസകൾ നേർന്നു. സ്‌കൂൾ പ്രധാനാദ്ധ്യാപിക ഇ. ബി. ജീജി സ്വാഗതവും സീനിയർ അസിസ്റ്റന്റ് എം. ബി. ലിനി നന്ദിയും പറഞ്ഞു.

date