Skip to main content

ആന്റിനര്‍ക്കോട്ടിക് അവാര്‍ഡ് 2019 : എന്‍ട്രികള്‍ ക്ഷണിച്ചു 

 

ലോക മയക്കുമരുന്ന് വിരുദ്ധ ദിനത്തോടനുബന്ധിച്ച് ആന്റിനര്‍ക്കോട്ടിക് ആക്ഷന്‍ സെന്റര്‍ ഓഫ്  ഇന്‍ഡ്യ നല്‍കുന്ന ആന്റിനര്‍ക്കോട്ടിക് അവാര്‍ഡ് 2019ന് എന്‍ട്രികള്‍ ക്ഷണിച്ചു. വിവിധ ഇനങ്ങളിലായി ആറ് അവാര്‍ഡുകളാണ് നല്‍കുന്നത്. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, പൊതുജനാരോഗ്യം, ജീവകാരുണ്യം, വിദ്യാഭ്യാസം, സാമൂഹിക വികസനം, സ്ത്രീശാക്തീകരണം, പൊതുസേവനം, സാംസ്‌കാരികം എന്നീ രംഗങ്ങളില്‍ കുറഞ്ഞത് അഞ്ച് വര്‍ഷ പ്രവര്‍ത്തന പരിചയമുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും എന്‍ട്രികള്‍ നല്‍കാം. വ്യക്തികള്‍ എന്‍ട്രിയോടൊപ്പം രണ്ട് കളര്‍ഫോട്ടോകളും അയയ്ക്കണം. എന്‍ട്രികള്‍ ഈ മാസം 17നകം പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍, എ.എസ് ബില്‍ഡിംഗ്, കഞ്ചിയൂര്‍കോണം, കാട്ടാക്കട പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 9446103990, 9495681949.          (പിഎന്‍പി 1326/19)

date