Skip to main content

അടൂര്‍ ഗവണ്‍മെന്റ് പോളിടെക്‌നിക്കില്‍ ഒഴിവ്

 

അടൂര്‍ ഗവണ്‍മെന്റ് പോളിടെക്‌നിക്ക് കോളജില്‍ ആര്‍ക്കിടെക്ചര്‍ വിഭാഗത്തില്‍ ലക്ചറര്‍, ട്രേഡ് ഇന്‍സ്ട്രക്ടര്‍,  ട്രേഡ്‌സ്മാന്‍, മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിഭാഗത്തില്‍ ലക്ചറര്‍, ട്രേഡ്‌സ്മാന്‍ ഇന്‍ ഹൈഡ്രോളിക്‌സ്, ആട്ടോമൊബൈല്‍, വെല്‍ഡിംഗ്, പോളിമര്‍ ടെക്‌നോളജി വിഭാഗത്തില്‍ ഡെമോണ്‍സ്‌ട്രേറ്റര്‍, ട്രേഡ്‌സ്മാന്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബാച്ചിലര്‍ ഡിഗ്രിയാണ് ലെക്ചറര്‍ തസ്തികയിലേക്കുള്ള യോഗ്യത. അതത് വിഷയങ്ങളിലുള്ള ഡിപ്ലോമയുള്ളവര്‍ക്ക് ട്രേഡ് ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്കും ഐടിഐ/തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് ട്രേഡ്‌സ്മാന്‍ തസ്തികയിലേക്കും അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ഈ മാസം 10ന് രാവിലെ 11ന് കോളജില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 04734 231776.          (പിഎന്‍പി 1327/19)

date