Skip to main content

ഭക്ഷ്യസുരക്ഷാദിനം ആചരിച്ചു

 

കോന്നി ഫുഡ് ടെക്‌നോളജി കോളജില്‍ ജൂണ്‍ ഏഴിന് ഭക്ഷ്യസുരക്ഷാദിനം ആചരിച്ചു. ഭക്ഷ്യസുരക്ഷാ വിഷയത്തില്‍ സെമിനാര്‍, ക്വിസ് മത്സരം, ഭക്ഷ്യവസ്തുക്കളിലെ മായം ചേര്‍ക്കല്‍ കണ്ടെത്താനുള്ള പ്രായോഗിക പരിശീലനം, പോസ്റ്റര്‍ പ്രദര്‍ശനം തുടങ്ങിയവ നടത്തി. വനിത-ശിശുവികസന വകുപ്പ് ജില്ലാ ഓഫീസുമായി സഹകരിച്ച് നടത്തിയ പരിപാടി സിഎഫ്ആര്‍ഡി ഡയറക്ടര്‍ റ്റി.എസ്.ശശിധരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ എല്‍.ഷീബ അധ്യക്ഷത വഹിച്ചു. ഐസിഡിഎസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ എസ്.ചന്ദ്രലേഖ, സിഎഫ്ആര്‍ഡി ട്രെയിനിംഗ് കോ-ഓര്‍ഡിനേറ്റര്‍ കെ.ആര്‍.മോഹനന്‍, ചീഫ് അനലിസ്റ്റ് ഗ്രേസ് ബേബി, സിഎഫ്റ്റികെ പ്രിന്‍സിപ്പാള്‍  ഡോ. ഡി.പ്രവീണ,  സീനിയര്‍ ലക്ചറര്‍ ഡോ.ആര്‍.ഹരികൃഷ്ണന്‍, കോന്നി കൃഷി ഓഫീസര്‍ ജ്യോതിലക്ഷ്മി എന്നിവര്‍ പങ്കെടുത്തു.          (പിഎന്‍പി 1329/19)

date