Skip to main content

വിദ്യാഭ്യാസ ഗ്രാന്റിന് അപേക്ഷ ക്ഷണിച്ചു

കൊച്ചി: തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ക്ക് 2019- 2020 വര്‍ഷത്തേക്കുളള വിദ്യാഭ്യാസ ഗ്രാന്റിന് അപേക്ഷ ക്ഷണിച്ചു.
2019-20 അദ്ധ്യയന വര്‍ഷത്തില്‍ എട്ട്, ഒമ്പത്, 10, എസ്.എസ്.എല്‍.സി ക്യാഷ് അവാര്‍ഡ്, പ്ലസ് വണ്‍/ബി.എ/ബി.കോം/ബി.എസ്.സി/എം.എ(പാരലല്‍ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ അപേക്ഷിക്കേണ്ടതില്ല) എം.എസ്.ഡബ്ലിയു/ എം.എസ്.സി /ബി.എഡ്/പ്രൊഫഷണല്‍ കോഴ്‌സുകളായ എഞ്ചിനീയറിംഗ് / എം.ബി.ബി.എസ് /ബി.ഡി.എസ് / ഫാംഡി/ ബി.എസ്.സി നഴ്‌സിംഗ് പ്രൊഫഷണല്‍ പി.ജി കോഴ്‌സുകള്‍/പോളിടെക്‌നിക് ഡിപ്ലോമ /റ്റി.റ്റി.സി / ബി.ബി.എ /ഡിപ്ലോമ ഇന്‍ നഴ്‌സിംഗ് / പാരാ മെഡിക്കല്‍ കോഴ്‌സ് / എം.സി.എ /എം.ബി.എ / പി.ജി.ഡി.സി.എ /എഞ്ചിനീയറിംഗ് (ലാറ്ററല്‍ എന്‍ട്രി) /അഗ്രിക്കള്‍ച്ചറല്‍ /വെറ്റിനറി /ഹോമിയോ/ബി.ഫാം /ആയുര്‍വേദം /എല്‍.എല്‍.ബി (മൂന്ന് വര്‍ഷം അഞ്ച് വര്‍ഷം) ബി.ബി.എം / ഫിഷറീസ്/ബി.സി.എ/ ബി.എല്‍.ഐ.എസ്.സി/എച്ച്.ഡി.സി ആന്റ്് ബി.എം/ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്‌മെന്റ്/സി.എ ഇന്റര്‍മീഡിയേറ്റ് എന്നീ കോഴ്‌സുകള്‍ക്ക് പഠിക്കുന്നവര്‍ യോഗ്യതാ കോഴ്‌സിനുളള സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം അപേക്ഷിക്കണം. (പോളീടെക്‌നിക് ഗ്രാന്റ് ആദ്യ വര്‍ഷം അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ കോപ്പി കൂടെ ഹാജരാക്കണം. ബി.എഡ് വിഭാഗത്തില്‍ അപേക്ഷിക്കുന്നവര്‍ ബിരുദത്തിന്റെ മാര്‍ക്ക് ലിസ്റ്റ് ഹാജരാക്കണം) അപേക്ഷയോടൊപ്പം നിര്‍ബന്ധമായും കുട്ടിയുടെയോ പദ്ധതിയില്‍ അംഗമായ തൊഴിലാളിയുടേയോ പേരിലുളള ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐ.എഫ്.എസ്.സി കോഡ്, ടെലിഫോണ്‍ നമ്പര്‍ സഹിതം ഓഗസ്റ്റ് 30 നകം ബന്ധപ്പെട്ട ജില്ലാ ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍മാരുടെ കാര്യാലയങ്ങളില്‍ സമര്‍പ്പിക്കണം. മുന്‍ അദ്ധ്യയന വര്‍ഷങ്ങളില്‍ ഗ്രാന്റ് ലഭിച്ചിട്ടുളളവര്‍ ഗ്രാന്റ് പുതുക്കുന്നതിനുളള അപേക്ഷകള്‍ ബന്ധപ്പെട്ട ജില്ലാ ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍മാരുടെ കാര്യാലയങ്ങളില്‍ സമര്‍പ്പിക്കണം. ഫോറം തപാല്‍ മാര്‍ഗം ആവശ്യമുളളവര്‍ സ്വന്തം മേല്‍ വിലാസമെഴുതി അഞ്ച് രൂപയുടെ സ്റ്റാമ്പ് പതിച്ച്  22*10 സെന്റീമീറ്റര്‍ വലിപ്പമുളള കവര്‍ സഹിതം അപേക്ഷിച്ചാല്‍ ബന്ധപ്പെട്ട ജില്ലാ ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍മാരുടെ കാര്യാലയങ്ങളില്‍ നിന്നും തപാല്‍ മാര്‍ഗവും നേരിട്ടും ലഭിക്കും. വ്യക്തമായി പൂരിപ്പിച്ച അപേക്ഷകള്‍ അപേക്ഷകരുടെ രക്ഷകര്‍ത്താവ് ജോലി ചെയ്യുന്ന സ്ഥാപനം സ്ഥിതിചെയ്യുന്ന ജില്ലയിലെ ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് സമയപരിധിക്കുളളില്‍ അയച്ചുകൊടുക്കണം. സമയപരിധി കഴിഞ്ഞ് ലഭിക്കുന്നതും നേരിട്ട് ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് കമ്മീഷണറുടെ കാര്യാലയത്തിലേക്ക് അയക്കുന്നതുമായ അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.

date