Skip to main content

ചന്ദേരി മഹേശ്വരി സാരിമേള

കൊച്ചി: എറണാകുളം എം.ജി റോഡിലുളള കൈരളി ഹാന്റിക്രാഫ്റ്റ്‌സിന്റെ ഷോറൂമില്‍ മദ്ധ്യപ്രദേശില്‍ നിന്നുളള പ്രസിദ്ധമായ ചന്ദേരി, മഹേശ്വരി സാരികളുടെ വിപുലമായ ശേഖരത്തോടെയുളള പ്രദര്‍ശന വിപണനമേള ആരംഭിച്ചു. സംരംഭത്തിന്റെ ഉദ്ഘാടനം കൊച്ചി കോര്‍പറേഷന്‍ കൗണ്‍സിലര്‍ കെ.വി.പി കൃഷ്ണകുമാര്‍ നിര്‍വഹിച്ചു. കരകൗശല വികസന കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ എന്‍.കെ.മനോജ്, യൂണിറ്റ് മാനേജര്‍ അരവിന്ദാക്ഷന്‍ എന്‍.ഡി,  എച്ച്.ഡി.സി.കെ. മാനേജര്‍ സജീവ് എന്‍.എന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരിക്കുന്നു.
പരമ്പരാഗത തൊഴിലില്‍ വൈദഗ്ധ്യം നേടിയ മദ്ധ്യപ്രദേശില്‍ നിന്നുളള മഹേഷ് ജറിയ എന്ന നെയ്ത്തുകാരന്‍ നേരിട്ടെത്തിയാണ് സാരികള്‍ വിപണനം നടത്തുന്നത്. വിശ്വപ്രിദ്ധമായ ചന്ദേരി സില്‍ക് കോട്ടണ്‍, ചന്ദേരി കോട്ടണ്‍, മഹേശ്വരി സില്‍ക്ക്‌സ്, ട്രഡിഷണല്‍ സില്‍ക്ക്, ടസര്‍ സാരികള്‍ക്കു പുറമെ കലംകാരി, ചന്ദേരി ഡ്രസ് മെറ്റീരിയല്‍സ് തുടങ്ങിയ ഉല്‍പ്പന്നങ്ങളും മേളയില്‍ പ്രദര്‍ശത്തിന് ഒരുക്കിയിട്ടുണ്ട്. 1100 രൂപ മുതല്‍ 5000 രൂപ വരെ വിലവരുന്ന ഇത്തരം അപൂര്‍വങ്ങളായ സാരികള്‍ കാണുവാനും അവ സ്വന്തമാക്കുവാനുമുളള സന്ദര്‍ഭം കൂടിയാണ് ഇത്തരം മേളയിലൂടെ ഉദ്ദേശിക്കുന്നത്.
കരകൗശല വികസന കോര്‍പറേഷന്‍ നമ്മുടെ നാടിന്റെ പാരമ്പര്യവും സംസ്‌കാരവും പ്രകടമാക്കുന്ന കരകൗശല ഉല്പന്നങ്ങളുടെ നില്‍നില്‍പ്പിന്റെയും പ്രചണരത്തിന്റെയും ഭാഗമായിട്ടാണ് ഇത്തരത്തിലുളള പ്രത്യേക ഉല്പന്നങ്ങളുടെ പ്രദര്‍ശനങ്ങള്‍ നടത്തുവാന്‍ പദ്ധതിയിട്ടിട്ടുളളത്.

date