Skip to main content

ആന്റി നാര്‍ക്കോട്ടിക് അവാര്‍ഡിന് അപേക്ഷിക്കാം

ലോക മയക്കുമരുന്ന് വിരുദ്ധ ദിനത്തോടനുബന്ധിച്ച് ആന്റിനാര്‍ക്കോട്ടിക് ആക്ഷന്‍ സെന്റര്‍ ഓഫ് ഇന്ത്യ വര്‍ഷംതോറും നല്‍കി വരുന്ന ആന്റിനാര്‍ക്കോട്ടിക് അവാര്‍ഡ് 2019ലേക്കുള്ള എന്‍ട്രികള്‍ ക്ഷണിച്ചു. വിവിധ രംഗങ്ങളിലായി ആറ് അവാര്‍ഡുകളാണ് നല്‍കുന്നത്. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, പൊതുജനാരോഗ്യം, ജീവകാരുണ്യം, വിദ്യാഭ്യാസം, സാമൂഹിക വികസനം, സ്ത്രീശാക്തീകരണം, പൊതുസേവനം, സാംസ്‌കാരികം എന്നീ രംഗങ്ങളില്‍ കുറഞ്ഞത് അഞ്ച് വര്‍ഷ പ്രവര്‍ത്തന പരിചയമുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും എന്‍ട്രികള്‍ അയക്കാം. വ്യക്തികള്‍ എന്‍ട്രിയോടൊപ്പം രണ്ട് കളര്‍ഫോട്ടോകളും അയക്കണം. വിശദ വിവരങ്ങള്‍ ഉള്‍പ്പെടുത്തി എന്‍ട്രികള്‍ ജൂണ്‍ 17നകം  പ്രോഗ്രാം കോര്‍ഡിനേറ്റര്‍, എ.എസ് ബില്‍ഡിംഗ്, കഞ്ചിയൂര്‍ക്കോണം, കാട്ടാക്കട പി.ഒ, തിരുവനന്തപുരം 695572 എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍ 9446103990, 9495681949.

date