Skip to main content

ഭാരതപ്പുഴയിൽ രണ്ട് പേർ മുങ്ങിമരിച്ചു

തൃശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിലെ പൈക്കുളം വില്ലേജിൽ തൊഴുപ്പാടം ദേശത്ത് ഭാരതപ്പുഴയിൽ മീൻ പിടിക്കാനിറങ്ങിയ രണ്ടു പേർ മുങ്ങിമരിച്ചു. മോഹൻദാസ് (47), രാജേഷ് (26) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച പുഴയിൽ മീൻ പിടിക്കാനിറങ്ങിയ ഇവരെ വൈകീട്ട് 5.30നാണ് കാണാതായത്. മോഹൻദാസിന്റെ മൃതദേഹം ഞായറാഴ്ച വൈകീട്ട് 6.30നും രാജേഷിന്റെ മൃതദേഹം തിങ്കളാഴ്ച രാവിലെ 10 മണിക്കുമാണ് കണ്ടെടുത്തത്. 
കൊടുങ്ങല്ലൂർ താലൂക്കിൽ എറിയാട് വില്ലേജിൽ മാർക്കറ്റിന് സമീപം ഞായറാഴ്ച കാലപ്പഴക്കം ചെന്ന കെട്ടിടം തകർന്നു. കട തകർന്നതിനെ തുടർന്ന് പുഞ്ചപ്പാടത്ത് സലാമിന് പരിക്ക് പറ്റിയിരുന്നു.
അവിനിശ്ശേരി വില്ലേജിൽ ശക്തമായ കാറ്റിലും മഴയിലും വീട് തകർന്നു. അവിണിശ്ശേരി ഉദയനഗർ കാഞ്ഞിരത്തിങ്കൽ ഷാജിയുടെ വീടാണ് കാലവർഷക്കെടുതിയെ തുടർന്ന് തകർന്നത്. അപകട സമയത്ത് വീട്ടിലും സമീപത്തും ആളില്ലാതിരുന്നതിനാൽ ആളപായമുണ്ടായില്ല. ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കുന്നു.

date