Skip to main content

കരിപ്പൂരില്‍ ഹജ്ജ് ക്യാമ്പ് ജുലൈ ആറിന് തുടങ്ങും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

 

സംസ്ഥാന ഹജ്ജ് ക്യാമ്പ് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ജൂലൈ ആറിന് തുടങ്ങും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് ആറിന് നടക്കുന്ന ചടങ്ങില്‍ ഹജ്ജ് വകുപ്പിന്റെ ചുമതലയുള്ള ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.കെ.ടി ജലീല്‍ അധ്യക്ഷത വഹിക്കും. ജില്ലയിലെ എം.പി.മാര്‍ എം.എല്‍.എമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ജൂലൈ ഏഴിന് രാവിലെ ആറിന് ആദ്യ വിമാനം കരിപ്പൂരില്‍ നിന്ന് പുറപ്പെടും.  മന്ത്രി ഡോ.കെ.ടി ജലീല്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. സൗദി എയര്‍ലൈന്‍സിന്റെ ആദ്യ വിമാനത്തില്‍ 300 പേരാണ് യാത്രക്കാരായി ഉണ്ടാവുക.
13,250 പേരാണ് സര്‍ക്കാര്‍ ക്വാട്ടയില്‍ ഹജ്ജ് കര്‍മ്മത്തിനായി കേരളത്തില്‍ നിന്ന് പോകുന്നത്. ഇതില്‍ 10800 പേരും കോഴിക്കോട് കരിപ്പൂര്‍ എയര്‍പോര്‍ട്ട് വഴിയാണ് പോകുന്നത്. ബാക്കിയുള്ളവര്‍ കൊച്ചി എയര്‍പോര്‍ട്ട് വഴിയാണ് യാത്ര പുറപ്പെടുക. ഇതിന് പുറമെ 343 പേര്‍ ലക്ഷദ്വീപില്‍ നിന്നുമുണ്ട്. ഇവരും  കൊച്ചി എയര്‍പോര്‍ട്ട് വഴിയാണ് പോകുന്നത്.
സൗദി എയര്‍ലൈന്‍സിലാണ് മുഴുവന്‍ യാത്രക്കാരെയും കൊണ്ടു പോകുന്നത്. 35 വിമാനങ്ങളിലായി ജൂലൈ 20 വരെയാണ് വിമാന സര്‍വീസ് ഉണ്ടാവുക.  ഒരു ദിവസം രണ്ടും മൂന്നും തവണകളിലായി കരിപ്പൂരില്‍ നിന്ന് ഹജ്ജ് യാത്രികര്‍ക്കായി വിമാന സര്‍വീസ് ഉണ്ടാകും.  

 

date