Skip to main content

പരസ്യങ്ങളും ബോര്‍ഡുകളും നീക്കം ചെയ്യണം

 

 

അടിമാലി ഗ്രാമ പഞ്ചായത്തിലെ വിവിധ റോഡരികുകളില്‍ അനുമതിയില്ലാതെ സ്ഥാപിച്ചിട്ടുള്ള പരസ്യ ബോര്‍ഡുകളും അഭിനന്ദന ബോര്‍ഡുകളും ഹോള്‍ഡിംഗ്‌സുകളും  ജൂണ്‍ 13നകം നീക്കം ചെയ്യേണ്ടതാണന്ന് സെക്രട്ടറി അറിയിച്ചു. ബോര്‍ഡുകളും പരസ്യങ്ങളും നിലനിര്‍ത്തണമെന്ന് ആഗ്രഹിക്കുന്നവര്‍ സ്ഥല ഉടമയുമായുള്ള കരാറും ഇന്‍ഷ്വറന്‍സും ഉറപ്പും സംബന്ധിച്ച രേഖകളും മറ്റും ഹാജരാക്കി ഈ തീയതിക്കുള്ളില്‍ ആധികാരികമാക്കേണ്ടതാണ്. 13ന് ശേഷം പൊതു നിരത്തുകളില്‍ സ്ഥാപിച്ചിട്ടുള്ളതും അനുമതി ഇല്ലാത്തുമായ പരസ്യങ്ങളും ബോര്‍ഡുകളും മറ്റ് എടുപ്പുകളും ബന്ധപ്പെട്ടവരുടെ ചെലവില്‍ പഞ്ചായത്ത് നീക്കം ചെയ്യുന്നതായിരിക്കും.         

date