Skip to main content

ശ്രീ അയ്യന്‍കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച്  ആന്റ് ഡെവലപ്‌മെന്റ് പദ്ധതി

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരും പഠനത്തില്‍ സമര്‍ത്ഥരുമായ പട്ടികജാതി വിദ്യാര്‍ത്ഥികളുടെ പഠനം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കുന്ന ശ്രീ അയ്യന്‍കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്റ് ഡെവപ്‌മെന്റ് പദ്ധതിയിലേക്ക് വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അപേക്ഷ ക്ഷണിച്ചു. 2018-19 അധ്യയന വര്‍ഷം സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ 4, 7 ക്ലാസുകളില്‍ പഠിച്ചിരുന്ന വിദ്യാര്‍ത്ഥികളെയാണ് തെരഞ്ഞെടുക്കുന്നത്. വാര്‍ഷിക പരീക്ഷയില്‍ കുറഞ്ഞത് സി പ്ലസ് ഗ്രേഡ് നേടിയിരിക്കണം. രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം 1,00,000 രൂപയില്‍ കവിയാന്‍ പാടില്ല. വാര്‍ഷിക വരുമാനം 12,000 രൂപയില്‍ താഴെയുള്ളവരുടെ കുട്ടികള്‍ക്ക് ലഭിച്ച ഗ്രേഡിനൊപ്പം അര പോയിന്റ് കൂടി കൂട്ടി പരിഗണിക്കും. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വരുമാനം എന്നിവ തെളിയിക്കുന്നതിന് റവന്യൂ അധികാരികളുടെ സര്‍ട്ടിഫിക്കറ്റ്, ഗ്രേഡ് രേഖപ്പെടുത്തിയിട്ടുള്ള മാര്‍ക്ക് ലിസ്റ്റ് , സ്‌കൂള്‍ അഡ്മിഷന്‍ പ്രകാരമുള്ള വിവരങ്ങളും സഹിതം ജൂണ്‍  29ന് മുമ്പ് ബന്ധപ്പെട്ട ബ്ലോക്ക്/ മുന്‍സിപ്പല്‍ പട്ടികജാതി വികസന ഓഫീസര്‍മാര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങളും അപേക്ഷാഫോറത്തിന്റെ മാതൃകയും ജില്ലാ പട്ടികജാതി വികസന ഓഫീസ്, മൂലമറ്റം (ഫോണ്‍ 04862 252003) വിവിധ ബ്ലോക്ക്/ മുന്‍സിപ്പല്‍ പട്ടികജാതി വികസന ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും.
 

date