Skip to main content

ആയുര്‍വ്വേദ നഴ്‌സ് താല്‍ക്കാലിക നിയമനം

ജില്ലയിലെ ആയുര്‍വ്വേദ ആശുപത്രികളില്‍ ആയുര്‍വ്വേദ നഴ്‌സ് തസ്തികയില്‍  പ്രതിദിന വേതന വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിന് ജൂണ്‍ 15 രാവിലെ 10.30ന് ഇടുക്കി കുയിലിമല സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന  ആയുര്‍വ്വേദ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.  നിശ്ചിത യോഗ്യതയുള്ളവര്‍ അന്നേ ദിവസം വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ രേഖകളും പകര്‍പ്പും സഹിതം യഥാസമയം നേരിട്ട് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 232318.

date