Skip to main content

സിദ്ധ മെഡിക്കല്‍ ഓഫീസര്‍ താല്‍ക്കാലിക നിയമനം

ഭാരതീയ ചികിത്സാ വകുപ്പ് നാഷണല്‍ ആയുഷ്മിഷന്‍ മുഖേന നടപ്പിലാക്കുന്ന പദ്ധതിയിലേക്ക് സിദ്ധ മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ കരാര്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിന് ജൂണ്‍ 14 ന് രാവിലെ 10 മണിക്ക് ഇടുക്കി കുയിലിമല സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ആയുര്‍വ്വേദ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. നിശ്ചിത യോഗ്യതയുള്ളവര്‍ അന്നേ ദിവസം വിദ്യാഭ്യാസ യോഗ്യത, റ്റി.സി.എം.സി രജിസ്‌ട്രേഷന്‍ , പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ രേഖകളും പകര്‍പ്പും സഹിതം  നേരിട്ട് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04862 232318.

date