Skip to main content

ടെണ്ടര്‍

ഐ.സി.ഡി.എസ് അഴുത അഡീഷണല്‍ പ്രോജക്ട് ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ ടാക്‌സി പെര്‍മിറ്റുള്ള കാര്‍/ ജീപ്പ് നല്‍കുന്നതിന് താല്‍പ്പര്യമുള്ള വാഹന ഉടമകളില്‍ നിന്നും മല്‍സര സ്വഭാവമുള്ള മുദ്രവച്ച ടെണ്ടര്‍ ക്ഷണിച്ചു. പ്രതിമാസം 800 കിലോമീറ്റര്‍ വരെ ഓടുന്നതിന് അനുവദിക്കാവുന്ന പരമാവധി തുക 20,000 ആയിരിക്കും. അധികരിച്ച് വരുന്ന ഓരോ കിലോമീറ്ററിനും സര്‍ക്കാര്‍ നിശ്ചയിച്ച നിരക്ക് നല്‍കും. ടെണ്ടര്‍ തുകയുടെ ഒരു ശതമാനം ഇ.എം.ഡി ടെണ്ടറിനൊപ്പം നല്‍കണം. ടെണ്ടര്‍ ഫോം ജൂണ്‍ 19 ഉച്ചക്ക് 12 വരെ ലഭിക്കും . ടെണ്ടര്‍ ഒരു മണിവരെ സ്വീകരിക്കുകയും 2 മണിക്ക് തുറക്കുകയും ചെയ്യും. 
 

date