Skip to main content

തൃപ്പുണിത്തുറ ആയുർവേദ കോളേജിൽ കരാർ അധ്യാപക നിയമനം

തൃപ്പുണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജിൽ കായചികിത്സ, സ്വസ്ഥവൃത്ത വകുപ്പുകളിൽ അധ്യാപക ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നു. കരാർ കാലാവധി ഒരു വർഷമായിരിക്കും. ആയുർവേദത്തിലെ കായചികിത്സ, സ്വസ്ഥവൃത്ത ഇവയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. എ-ക്ലാസ് മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ. പ്രവൃത്തിപരിചയം അഭിലഷണീയം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 29ന് രാവിലെ പത്തിന് കൂടിക്കാഴ്ചയ്ക്കായി തൃപ്പുണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജിൽ പ്രിൻസിപ്പൽ മുമ്പാകെ ബയോഡാറ്റ, ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.  
പി.എൻ.എക്സ്.1722/19

date