Skip to main content

വിമുക്തഭടൻമാർക്ക് ക്ലാർക്ക്-ടൈപ്പിസ്റ്റ് താത്കാലിക നിയമനം

കോഴിക്കോട് ജില്ലയിലെ സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ എസ്.സി/എസ്.ടി. വിഭാഗത്തിൽപ്പെട്ട വിമുക്തഭടൻമാർക്ക് സംവരണം ചെയ്ത ക്ലാർക്ക്-ടൈപ്പിസ്റ്റ് തസ്തികയിൽ 19000-43600 രൂപ ശമ്പള നിരക്കിൽ ഒരു താത്കാലിക ഒഴിവുണ്ട്. എസ്.എസ്.എൽ.സി/തത്തുല്യ യോഗ്യതയും ടൈപ്പ്‌റൈറ്റിംങ്ങ് ഇംഗ്ലീഷ് & മലയാളം (ലോവർ), കമ്പ്യൂട്ടർ വേഡ് പ്രോസസിങ്ങ് (ലോവർ) എന്നിവയാണ് വിദ്യാഭ്യാസ യോഗ്യത. 2002 ജനുവരിക്ക് മുമ്പ് ടൈപ്പ്‌റൈറ്റിംങ്ങ് ഇംഗ്ലീഷ് (ലോവർ) പാസ്സായവർ കമ്പ്യൂട്ടർ വേഡ് പ്രോസസിങ്ങ് നിയമാനുസൃത സർട്ടിഫിക്കറ്റ് ഉള്ളവരായിരിക്കണം. ഉദ്യോഗാർത്ഥികൾ 01.01.2019 ന് 18-50 പ്രായപരിധിയിലുള്ള വരായിരിക്കണം. നിശ്ചിതയോഗ്യതയുള്ളവർ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ 17നകം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം.
പി.എൻ.എക്സ്.1726/19

date