Skip to main content

കോഴിക്കോട് ഇലക്ട്രീഷ്യൻ താത്കാലിക നിയമനം

കോഴിക്കോട് ജില്ലയിലെ സംസ്ഥാന അർദ്ധസർക്കാർ സ്ഥാപനത്തിൽ ഓഡിയോ-വിഷ്വൽ എക്വിപ്‌മെന്റ് ഓപ്പറേറ്റർ കം ഇലക്ട്രീഷ്യൻ തസ്തികയിൽ എസ്.സി വിഭാഗത്തിന് സംവരണം ചെയ്ത 17500-39500 ശമ്പള നിരക്കിൽ ഒരു താത്കാലിക ഒഴിവുണ്ട്.  എസ്.എസ്.എൽ.സിയും എൻറ്റിസി ഇലക്ട്രീഷ്യൻ/ തത്തുല്യയോഗ്യതയും പ്രൊജക്ടർ/ ഓഡിയോ വിഷ്വൽ ഉപകരണങ്ങളിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത.  ഉദ്യോഗാർത്ഥികൾ 01.01.2019ന് 18-41 പ്രായപരിധിയിലുള്ളവരായിരിക്കണം (നിയമാനുസൃത വയസ്സിളവ് ബാധകം).  നിശ്ചിത യോഗ്യതയുള്ളവർ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ രണ്ടിനകം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം.
പി.എൻ.എക്സ്.1727/19

date