Skip to main content

മൊബിലൈസേഷന്‍  സംഘടിപ്പിച്ചു 

 ജില്ലയില്‍ 10, +2  പഠനം പൂര്‍ത്തിയാക്കിയ  തൊഴില്‍രഹിതരായ  യുവതി യുവാക്കള്‍ക്ക്  കുടുംബശ്രീ ഡി.ഡി.യു.ജി.കെ.വൈ പദ്ധതിയുടെ മൊബിലൈസേഷന്‍  സംഘടിപ്പിച്ചു.  വാഴത്തോപ്പ് സെന്റ് ജോര്‍ജ്ജ് കത്തീഡ്രല്‍ പാരിഷ് ഹാളില്‍  നടന്ന പരിപാടി ഫാ. ഫ്രാന്‍സിസ് എടവക്കണ്‍ം  ഉദ്ഘാടനം ചെയ്തു.  അപ്പോളോ,  ഇസാഫ്, രാജഗിരി തുടങ്ങിയ  പദ്ധതി നിര്‍വ്വഹണ ഏജന്‍സികളില്‍ നിന്നുള്ള  പ്രതിനിധികള്‍ കോഴ്‌സുകളെകുറിച്ച് വിശദീകരിച്ചു. നാല്‍പ്പതോളം പേര്‍ പങ്കെടുത്ത പരിപാടിയില്‍   25 പേര്‍ക്ക് വിവിധ പരിശീലന സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ ലഭിച്ചു.  

date