Skip to main content

ജില്ലയിൽ 13 ന് മഞ്ഞ അലേർട്ട്

തൃശൂർ ജില്ലയിൽ ജൂൺ 13 ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കാണ് സാധ്യത. പൊരിങ്ങൽക്കുത്ത് ഡാമിൽ ബുധനാഴ്ച രാവിലെ ആറ് മണിയിലെ കണക്ക് പ്രകാരം ജലനിരപ്പ് 411 മീറ്ററാണ്. കഴിഞ്ഞ വർഷം ഇതേ ദിവസം ഇത് 424 മീറ്ററായിരുന്നു. ഫുൾ റിസർവോയർ ലെവൽ 424 മീറ്ററാണ്. ഷോളയാർ ഡാമിൽ ബുധനാഴ്ച രാവിലെ എഴ് മണിക്ക് 2581.50 അടിയാണ് ജലനിരപ്പ്. കഴിഞ്ഞ വർഷം ഇതേ ദിവസം 2603.80 അടിയായിരുന്നു. ഫുൾ റിസർവോയർ ലെവൽ 2663 അടി. 35 മില്ലിമീറ്റർ മഴയാണ് ഇവിടെ വൃഷ്ടിപ്രദേശത്ത് രേഖപ്പെടുത്തിയത്.

date