Skip to main content

വളളം വാടകയ്ക്ക് ആവശ്യമുണ്ട്

തൃശൂർ ജില്ലയിലെ അഴീക്കോട് ഫെറി മുതൽ ചേറ്റുവ വരെയുളള കനോലി കനാൽ, കരുവന്നൂർ പുഴ, ചാലക്കുടിപ്പുഴ, കെഎൽഡിസി കനാൽ, റിസർവോയറുകൾ, കോൾപ്പാടങ്ങൾ എന്നീ ഉൾനാടൻ ജലാശയങ്ങളിൽ ഫിഷറീസ് ഉദ്യോഗസ്ഥർക്ക് പട്രോളിങ് നടത്തുന്നതിന് സ്വന്തമായി വളളം ഉളളവരിൽ നിന്നും വളളം വാടകയ്ക്ക് ലഭിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ കവറിനു പുറത്ത് 2019-20 കായൽ പട്രോളിങ് ഉപയോഗിക്കുന്നതിന് ബോട്ട് വാടകയ്ക്ക് നൽകുന്നതിനുളള ക്വട്ടേഷൻ എന്ന് രേഖപ്പെടുത്തണം. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 18 ഉച്ചയ്ക്ക് മൂന്ന് മണി. വിശദവിവരങ്ങൾക്ക് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ : 0487-2441132.

 

date