Skip to main content

അതിജീവനം :  എൻജിഒകൾക്ക് അപേക്ഷിക്കാം

ഭിന്നശേഷിക്കാരുടെ ക്ഷേമവും വികസനവും പുനരധിവാസവും ഉറപ്പു വരുത്തുന്നതിനായി അതിജീവനം സമഗ്ര പദ്ധതി നടപ്പാക്കുന്നതിന് തൽപരരായ എൻജിഒ കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രോജക്ട്, അപേക്ഷഫോറം, മറ്റ് വിശദാംശങ്ങൾ www.swd.kerala.gov.in. എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. അപേക്ഷയോടൊപ്പം ആവശ്യമായ രേഖകൾ, രണ്ട് പകർപ്പുകൾ സഹിതം വേണം. അപേക്ഷയുടെ പുറം കവറിൽ അതിജീവനം പ്രോജക്ടിനുളള അപേക്ഷ എന്ന് രേഖപ്പെടുത്തണം. സാമൂഹ്യനീതി ഡയറക്ടർ, വികാസ് ഭവൻ, തിരുവനന്തപുരം എന്ന വിലാസത്തിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 20.

date