Skip to main content

ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ് നൽകണം

പൂട്ടിക്കിടക്കുന്ന, വിജയലക്ഷ്മി കാഷ്യൂ കമ്പനി, മുരിയാട് , കുട്ടനെല്ലൂർ, എന്നീ ഫാക്ടറികളിലെ തൊഴിലാളികൾക്ക്, ഓണത്തിനും മറ്റും, സർക്കാർ നൽകിവരുന്ന എക്‌സ് ഗ്രേഷ്യ തുടങ്ങിയ ധനസഹായങ്ങൾ പൂർണ്ണമായും ബാങ്ക് വഴിയാക്കി. ഈ കമ്പനികളിലെ 58 വയസ്സു തികയാത്തവരും, അംശാദായം തിരിച്ചുവാങ്ങിയിട്ടില്ലാത്തതുമായ തൊഴിലാളികൾ, അവരുടെ, ബാങ്ക് പാസ്സ്ബുക്ക്, ആധാർകാർഡ്, അംഗത്വകാർഡ്, ഇ.എസ്.ഐ. കാർഡ്. എന്നിവയുവയുടെ പകർപ്പ്, മൊബൈൽ ഫോൺനമ്പർ രേഖപ്പെടുത്തിയശേഷം, ജൂൺ 25 നകം അതാതു കമ്പനികളിൽ ഏൽപ്പിക്കേണ്ടതാണെന്ന് കേരള കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോർഡ് ഇൻസ്‌പെക്ടർ അറിയിച്ചു.

date