Skip to main content

നെറ്റ് പരിശീലന വീഡിയോ ദൂരദർശനിൽ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ എഡ്യൂക്കേഷണൽ മൾട്ടിമീഡിയ റിസർച്ച് സെന്റർ തയ്യാറാക്കിയ യുജിസി-നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) പരിശീലന വീഡിയോ പ്രോഗ്രാമുകൾ ദൂരദർശന്റെ സ്വയംപ്രഭാനെറ്റ് വർക്കിലെ ചാനൽ 8 ൽ (ആര്യഭട്ട ചാനൽ) ലഭ്യമാണെന്ന് ഡയറക്ടർ അറിയിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വിദൂര വിദ്യാഭ്യാസ വിഭാഗത്തിന്റെ ആഭിമുഖ്യത്തിലാണ് ഈ യുജിസി-നെറ്റ് ക്ലാസ്സ് സംഘടിപ്പിച്ചിരിക്കുന്നത്. നെറ്റ് പരിശീലന രംഗത്ത് വിദഗ്ധരായ അധ്യാപകരാണ് ക്ലാസുകൾക്ക് നേതൃത്വം നൽകിയത്. മാത്തമാറ്റിക്കൽ ആപ്റ്റിട്യൂഡ്, റിസർച്ച് ആപ്റ്റിട്യൂഡ്, കമ്മ്യൂണിക്കേഷൻ ആൻഡ് കോംപ്രിഹെൻഷൻ, ഡാറ്റ ആൻഡ് ഇന്റർപ്രെട്ടേഷൻ എന്നീ വിഷയങ്ങളിലാണ് ക്ലാസ്സുകൾ. ദൂരദർശൻ ഫ്രീഡിഷ്, ഡിഷ് ടിവി, കേരളവിഷൻ കേബിൾ നെറ്റ് വർക്ക് (ചാനൽ-418) എന്നീ ടെലിവിഷൻ നെറ്റ് വർക്കുകളിൽ ജൂൺ 12 മുതൽ 15 വരെ രാവിലെ 10 മുതൽ ഈ ക്ലാസുകൾ ലഭിക്കും. ഓരോ ദിവസവും അര മണിക്കൂർ വീതമുളള നാല് ക്ലാസുകളാണ് ഉളളത്. വൈകീട്ട് 4, രാത്രി 10 എന്നീ സമയങ്ങളിൽ ഇവ പുന:സംപ്രേക്ഷണം ചെയ്യും.

date