Skip to main content

സ്മാർട്ട് അഗ്രി വില്ലേജ് യോഗം

മാള ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ സ്മാർട്ട് അഗ്രി വില്ലേജ് (സേവ് )പദ്ധതി വിശദീകരണ യോഗം നടന്നു. പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് പി. കെ. സുകുമാരൻ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ പ്രൊജക്റ്റ് കോർഡിനേറ്റർ ദീപ കിഷോർ പദ്ധതി വിശദീകരണം നടത്തി. കൃഷി വകുപ്പിന്റെയും മൃഗ സംരക്ഷണ വകുപ്പിന്റെയും സഹകരണത്തോടെയാണ് സേവ് പദ്ധതി നടപ്പിലാക്കുന്നത്. ഒന്ന്, രണ്ട് വാർഡുകളിലെ കുടുംബശ്രീ അംഗങ്ങൾക്ക് കാർഷിക പ്രവർത്തനങ്ങൾക്കും മൃഗ സംരക്ഷണത്തിനും വേണ്ട പരിശീലനം നൽകും. കൃഷി ഓഫീസർ സി. ബി. അജിത്, ബ്ലോക്ക് വെറ്റിനറി സീനിയർ സർജൻ ഇ. ടി . ബിന്ദു, കുടുംബശ്രീ ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർ ശ്രുതി ബിനേഷ് തുടങ്ങിയവർ പങ്കെടുത്തു.
 

date