Skip to main content

ബാലവേലയ്ക്കെതിരെ കുട്ടികളും  ജാഗ്രത പുലര്‍ത്തണം- ജില്ലാ കളക്ടര്‍

 

 

ബാലവേലയ്ക്കെതിരെ കുട്ടികളും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു നിര്‍ദേശിച്ചു. ജില്ലാ ലേബര്‍ ഓഫീസിന്‍റെ ആഭിമുഖ്യത്തില്‍ സെന്‍റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സംഘടിപ്പിച്ച ആഗോള ബാലവേല വിരുദ്ധ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

വിദ്യാഭ്യാസം നിഷേധിക്കപ്പെടുകയോ നിര്‍ബന്ധിത ജോലികളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്ന കുട്ടികളെക്കുറിച്ച് വിവരം ലഭിച്ചാല്‍ ചൈല്‍ഡ്ലൈന്‍ നമ്പരായ 1098ല്‍ വിളിച്ചറിയിക്കണം. കുട്ടികള്‍ ഇത് ഉത്തരവാദിത്വമായി ഏറ്റെടുക്കണം-കളക്ടര്‍ പറഞ്ഞു.  

കുട്ടികള്‍ക്കായി നടത്തിയ അടിക്കുറിപ്പ് മത്സരത്തിലെ  വിജയികള്‍ക്ക് സബ് ജഡ്ജി റ്റിറ്റി ജോര്‍ജ്  സമ്മാനങ്ങള്‍ വിതരണംചെയ്തു.  ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്സ്മെന്‍റ്) പി. ജി വിനോദ്കുമാര്‍ അധ്യക്ഷത വഹിച്ചു. ചൈല്‍ഡ്ലൈന്‍ നോഡല്‍ ഡയറക്ടര്‍ ഡോ. ഐപ്പ് വര്‍ഗീസ് ആമുഖം അവതരിപ്പിച്ചു.  ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ വി. ജെ ബിനോയ് മുഖ്യപ്രഭാഷണം നടത്തി. 

ചൈല്‍ഡ് ലൈന്‍ കൊളാബ് ഓര്‍ഗനൈസേഷന്‍ ഡയറക്ടര്‍ ഫാ. ഡെന്നീസ് കണ്ണമാലിയില്‍ ലോഗോ പ്രകാശനം നിര്‍വഹിച്ചു. ബോധവത്കരണ ക്ലാസിന്  അഡ്വ. രാജി പി ജോയി  നേതൃത്വം നല്‍കി.  തൊഴില്‍ വകുപ്പ് സൂപ്രണ്ട് സോജിഷ് കെ. സാം, ചൈല്‍ഡ് ലൈന്‍ കോ-ഓര്‍ഡിനേറ്റര്‍ മാത്യു ജോസഫ്, സ്കൂള്‍ ഹെഡ്മിസ്ട്രസ് വി. എം. ബിന്ദു  നന്ദിയും പറഞ്ഞു. 

date