Skip to main content

പോസ്റ്റ്-മെട്രിക് ഹോസ്റ്റല്‍ പ്രവേശനത്തിന് അപേക്ഷിക്കാം

 

പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള കണ്ണാടിയിലെ പെണ്‍കുട്ടികളുടെയും പാലക്കാടെ ആണ്‍കുട്ടികളുടെയും പോസ്റ്റ്-മെട്രിക് ഹോസ്റ്റലുകളില്‍ പ്രവേശനത്തിന് അപേക്ഷിക്കാം. സര്‍ക്കാര്‍, എയ്ഡഡ് പോസ്റ്റ് മെട്രിക് സ്ഥാപനങ്ങളില്‍ പഠിക്കുന്ന പട്ടികജാതി, പട്ടികവര്‍ഗ, ഒ.ബി.സി, മറ്റ് സമുദായങ്ങളിലെ വിദ്യാര്‍ഥികള്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം. നിശ്ചിത ഫോമില്‍ തയ്യാറാക്കിയ അപേക്ഷ ജാതി, വരുമാനം, നേറ്റിവിറ്റി, മാര്‍ക്ക് ലിസ്റ്റ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുമായി വിദ്യാഭ്യാസ സ്ഥാപനത്തില്‍ പ്രവേശനം നേടി 15 ദിവസത്തിനകം ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. അപേക്ഷാ ഫോമും കൂടുതല്‍ വിവരങ്ങളും ജില്ലാ  പട്ടികജാതി വികസന ഓഫീസ്, പോസ്റ്റ്-മെട്രിക് ഹോസ്റ്റലുകള്‍, ബ്ലോക്ക്/ നഗരസഭാ പട്ടികജാതി വികസന ഓഫീസുകളില്‍ ലഭിക്കും. ഫോണ്‍: 0491-2505005. 

date