Skip to main content

ഇന്‍സ്ട്രക്ടര്‍ ഒഴിവ്

 

മലമ്പുഴ വനിതാ ഐ.ടി.ഐ.യില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജി സിസ്റ്റം മെയിന്റനന്‍സ് ട്രേഡിലേക്ക് ഇന്‍സ്ട്രക്ടറെ ആവശ്യമുണ്ട്. യോഗ്യതകള്‍: അംഗീകൃത സര്‍വകലാശാലയില്‍ നിന്നും എന്‍ജിനീയറിങ്/ ടെക്നോളജി ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്/ ഐ.ടി/ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വിഷയത്തില്‍ ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ്/ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ ഐ.ടി/ ഇലക്ട്രോണിക്സ് വിഷയത്തില്‍ ബിരുദാനന്തര ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ്/ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ ഐ.ടി എന്നിവയില്‍ ബിരുദമോ എന്‍.ഐ.ഇ.എല്‍.ഐ.ടി.യില്‍ നിന്നും എ ലെവല്‍ പരിശീലനം നേടിയവരും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ്/ ഐ.ടി/ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വിഷയങ്ങളില്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും മൂന്ന് വര്‍ഷത്തെ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജി സിസ്റ്റം മെയിന്റനന്‍സില്‍ എന്‍.ടി.സി/ എന്‍.എ.സി പാസ്സായ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും. ക്രാഫ്റ്റ് ഇന്‍സ്ട്രക്ടര്‍ പരിശീലനം നേടിയവര്‍ക്ക് മുന്‍ഗണന ലഭിക്കും. താല്‍പര്യമുള്ളവര്‍ ജൂണ്‍ 14 ന് രാവിലെ 11ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പ്രിന്‍സിപ്പാള്‍ മുമ്പാകെ കൂടിക്കാഴ്ച്ചയ്ക്ക് എത്തണം. ഫോണ്‍: 0491-2815181.  

date