Skip to main content

രാത്രികാല അടിയന്തിര സേവനത്തിന്  വെറ്ററിനറി ഡോക്ടര്‍മാരെ ആവശ്യമുണ്ട് 

 

ജില്ലയിലെ ആലത്തൂര്‍, ഒറ്റപ്പാലം, ചിറ്റൂര്‍, മലമ്പുഴ, ശ്രീകൃഷ്ണപുരം, മണ്ണാര്‍ക്കാട,് പട്ടാമ്പി, അട്ടപ്പാടി, നെന്മാറ, പാലക്കാട് എന്നീ ബ്ലോക്കുകളില്‍ രാത്രികാല അടിയന്തര മൃഗചികിത്സ നല്‍കുന്നതിനായി വെറ്ററിനറി ഡോക്ടര്‍മാരെ താല്‍ക്കാലികമായി നിയമിക്കുന്നു. കേരള വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് അവസരം. മാസവേതനം 39,500 രൂപ. താല്‍പര്യമുള്ളവര്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റും മറ്റ് ബന്ധപ്പെട്ട രേഖകളും സഹിതം ജൂണ്‍ 17ന് രാവിലെ 10ന് പാലക്കാട് ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ ചേംബറില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. വെറ്ററിനറി സയന്‍സിലെ ബിരുദധാരികളായ തൊഴില്‍രഹിതര്‍ക്ക് മുന്‍ഗണന ലഭിക്കും. തിരഞ്ഞെടുക്കുന്നവര്‍ ബന്ധപ്പെട്ട ബ്ലോക്കിലെ നിശ്ചയിക്കപ്പെട്ട സ്ഥാപനങ്ങളില്‍ വൈകീട്ട് ആറുമുതല്‍ മുതല്‍ പിറ്റേദിവസം ആറു വരെ ഡ്യൂട്ടി ചെയ്യുകയും ആവശ്യാനുസരണം കര്‍ഷകരുടെ വീട്ടില്‍ ഇതേ സമയങ്ങളില്‍ സേവനം നല്‍കാനും  ബാധ്യസ്ഥനായിരിക്കണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.

date