Skip to main content

പോളിടെക്നിക് പ്രവേശനം

 

 

ഐ എച്ച് ആര്‍ ഡി യുടെ കീഴിലുള്ള ഉള്ള കുഴല്‍മന്നം ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ പോളിടെക്നിക് കോളേജില്‍ സിവില്‍ എന്‍ജിനീയറിങ് ത്രിവത്സര ഡിപ്ലോമ കോഴ്സിന് അപേക്ഷിക്കാം.
എസ്എസ്എല്‍സി/തത്തുല്യ യോഗ്യത ഉള്ളവര്‍ക്ക് അവസരം. www.ihrdmptc.org ല്‍ അപേക്ഷ സമര്‍പ്പിക്കുകയും പ്രിന്റ് ഔട്ട്, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, അപേക്ഷാഫീസായ 200 രൂപ (പട്ടികജാതി/പട്ടികവര്‍ഗ്ഗം 100 രൂപ) എന്നിവ സഹിതം ജൂണ്‍ 15ന് കോളേജ് ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. വിവരങ്ങളും പ്രോസ്പെക്ടസും വെബ്സൈറ്റില്‍ ലഭ്യമാണ്. 50 ശതമാനം സീറ്റുകള്‍ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തിരിക്കുന്നു. ഫോണ്‍ 04922 272900, 8547005086.

date