Skip to main content

സിവില്‍ സര്‍വീസ്  ക്ലാസുകളിലേക്കുള്ള  പ്രവേശനം ആരംഭിച്ചു

കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയുടെ കാഞ്ഞങ്ങാട് കേന്ദ്രത്തില്‍ ഏപ്രില്‍ 3 മുതല്‍ മെയ് 17 വരെ  നീണ്ടു നില്‍ക്കുന്ന അവധിക്കാല ക്ലാസുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ടാലന്റ് ഡവലപ്പ്‌മെന്റ് കോഴ്‌സും ഹയര്‍ സെക്കന്‍ഡറി ഒന്നാവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്‌സുമാണു നടത്തുന്നത്. 1000 രൂപയും 18 ശതമാനം സര്‍വീസ് ടാക്‌സും ആണ് ഫീസ്. അപേക്ഷിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 28. കൂടുതല്‍ വിവരങ്ങള്‍ക്ക് കാഞ്ഞങ്ങാട് ചെമ്മട്ടംവയല്‍ സയന്‍സ് ആന്റ് ടെക്‌നോളജി പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് സിവില്‍ സര്‍വ്വീസ് അക്കാദമി കേന്ദ്രവുമായി ബന്ധപ്പെടുക. ഫോണ്‍ 8281098876

സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്‌സിലേക്കുള്ള
പ്രവേശന പരീക്ഷ ജൂണ്‍ 16 ന്

കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയുടെ കാഞ്ഞങ്ങാട് ഉപകേന്ദ്രത്തില്‍ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്കായി ഞായറാഴ്ചകളില്‍ നടത്തുന്ന ഒരു അധ്യയന വര്‍ഷം ദൈര്‍ഘ്യമുള്ള ടാലന്റ് ഡവലപ്പ്‌മെന്റ്, സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ ഈ മാസം 16 ന് പകല്‍ 11 മുതല്‍ 12 വരെ ചെമ്മട്ടംവയല്‍ സയന്‍സ് പാര്‍ക്കിലുള്ള ഉപകേന്ദ്രത്തില്‍ നടക്കും. ഫോണ്‍: 8281098876 

date