Skip to main content

ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി : കാലാവധി  ആഗസ്റ്റ് 22 വരെ ദീര്‍ഘിപ്പിച്ചു

കേരള  കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ കോഴിക്കോട്, വയനാട് ജില്ലകളില്‍ ക്ഷേമനിധി കുടിശ്ശിക വരുത്തിയ ലൈസന്‍സികള്‍ക്ക്  ക്ഷേമനിധി കുടിശ്ശിക അടച്ചു തീര്‍ക്കാന്‍ നടപ്പിലാക്കിയ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി  ആഗസ്റ്റ് 22 വരെ ദീര്‍ഘിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവായി. 2017 ഒക്‌ടോബര്‍ 26 വരെയുള്ള കുടിശ്ശികകള്‍ക്ക് പലിശയിനത്തില്‍ നിലവില്‍ അടയ്ക്കാനുള്ള തുകയുടെ മൂന്നില്‍ രണ്ട് ഭാഗം ഇളവ് ചെയ്തും, ഒന്നിലധികം ലൈസന്‍സികള്‍ ഉള്ളതും   ഈ ആളുകള്‍ എല്ലാം  മരണപ്പെട്ടതുമായ കുടിശ്ശിക കേസുകളില്‍ പലിശയിനത്തില്‍ നിലവില്‍ അടയ്ക്കാനുള്ള തുകയുടെ 10 ശതമാനം  മാത്രം അടച്ച് കുടിശ്ശിക തീര്‍ക്കുവാനുമാണ് വ്യവസ്ഥ.  ക്ഷേമനിധി ബോര്‍ഡിന്റെ ഈസ്റ്റ്ഹില്ലിലെ പ്രവര്‍ത്തിക്കുന്ന കോഴിക്കോട് ജില്ലാ ഓഫീസില്‍ അപേക്ഷകള്‍ സമര്‍പ്പിച്ച് കുടിശ്ശികക്കാര്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം കുടിശ്ശിക അടച്ചു തീര്‍ക്കാവുന്നതാണെന്ന്   വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ഫോണ്‍:  04952384355.

 

date