Skip to main content

ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

കിനാനൂര്‍-കരിന്തളം ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഈ അധ്യായന വര്‍ഷത്തില്‍  ഇംഗ്ലീഷ്, പൊളിറ്റിക്കല്‍ സയന്‍സ് വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു.  കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രസിദ്ധീകരിച്ചിട്ടുളള പാനലില്‍ ഉള്‍പ്പെട്ടിട്ടുളളവര്‍ ജനന തീയതി, വിദ്യാഭ്യാസ യോഗ്യതകള്‍ എന്നിവ തെളിയിക്കുന്ന എല്ലാവിധ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പാനലിലെ രജിസ്‌ട്രേഷന്‍  നമ്പരും സഹിതം ഈ മാസം 19ന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പാള്‍ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. യു.ജി.സി നെറ്റ് യോഗ്യതയുളളവര്‍ക്ക് മുന്‍ഗണന. നെറ്റ് യോഗ്യതയുളളവരുടെ അഭാവത്തില്‍ നെറ്റ് യോഗ്യത ഇല്ലാത്തവരെയും പരിഗണിക്കും. ഫോണ്‍- 0467-2235955.

date