Skip to main content

എംപ്ലോയബിലിറ്റി സെന്ററില്‍ കൂടിക്കാഴ്ച

എംപ്ലോയബിലിറ്റി സെന്ററില്‍ കൂടിക്കാഴ്ച

                കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്ററില്‍ ജൂണ്‍ 14  ന് രാവിലെ 10.30 മണിയ്ക്ക്  വിവിധ സ്വകാര്യ  സ്ഥാപനങ്ങളിലെ മാര്‍ക്കറ്റിംങ്ങ് എക്‌സിക്യൂട്ടീവ്, ബിസിനസ്സ് ഡവലപ്പ്‌മെന്റ് എക്‌സിക്യൂട്ടീവ്, പബ്ലിക് റിലേഷന്‍ ഓഫീസര്‍, ഫ്രണ്ട് ഓഫീസ് എക്‌സിക്യുട്ടീവ്, ഗ്രാഫിക് ഡിസൈനര്‍, വീഡിയോ എഡിറ്റര്‍, ട്രെയിനര്‍ ടാലി, വെബ്ഡവലപ്പര്‍ തുടങ്ങി വിവിധ തസ്തികളിലേക്ക്   കൂടിക്കാഴ്ച  നടത്തും. കുടുതല്‍ വിവരങ്ങള്‍ക്ക് : 0495 - 2370178.

 

വീഡിയോ നിര്‍മ്മാണത്തില്‍ താത്പര്യമുള്ളവര്‍ക്ക് ഫീല്‍ഡ് ഇന്‍വെസ്റ്റിഗേറ്റര്‍ നിയമനം

കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കിര്‍ടാഡ്‌സ് വയനാട് ജില്ലയിലെ പട്ടികവര്‍ഗ്ഗ അടിയന്‍, പണിയന്‍, കാട്ടുനായിക്കന്‍, മുള്ളുക്കുറുമന്‍, തച്ചനാടന്‍ മൂപ്പന്‍ എന്നീ സമുദായങ്ങളുടെ വിഷ്വല്‍ എത്ത്‌നോഗ്രഫി തയ്യാറാക്കുന്നതിന് മേല്‍ സമുദായങ്ങളില്‍ നിന്നും ഫീല്‍ഡ് ഇന്‍വെസ്റ്റിഗേറ്റര്‍മാരെ നിയമിക്കുന്നു. പ്രതിമാസം ഹോണറേറിയം 15000 രൂപ. 2020 മാര്‍ച്ച്‌വരെയായിരിക്കും നിയമനം. പ്രായം 25നും 35നും ഇടയില്‍. പത്താംക്ലാസ് പാസായിരിക്കണം. വീഡിയോ നിര്‍മ്മാണത്തില്‍ താത്പര്യമുള്ള, വയനാട് ജില്ലയിലെ പട്ടികവര്‍ഗ്ഗ സമുദായങ്ങളില്‍ നിന്നും താത്പര്യമുള്ളവര്‍ 22ന് രാവിലെ പത്തിന് യോഗ്യത, സമുദായം, പരിചയം, അഭിരുചി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോഴിക്കോട് ചേവായൂരിലുള്ള കിര്‍ടാഡ്‌സ് ആസ്ഥാനത്ത് അഭിമുഖത്തിന് ഹാജരാകണം. ഒരു സമുദായത്തില്‍ നിന്നും ഒരാള്‍ എന്ന രീതിയിലായിരിക്കും നിയമനം. ഈ തസ്തികയിലേക്ക് നേരത്തെ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ക്കും അഭിമുഖത്തില്‍ പങ്കെടുക്കാം.

 

 

വായനാപക്ഷാചരണം: സംഘാടകസമിതിയോഗം ഇന്ന് (ജൂണ്‍ 14)

 

ഈ വര്‍ഷത്തെ വായനാപക്ഷാചരണത്തോടനുബന്ധിച്ചുള്ള സംഘാടകസമിതിയോഗം ഇന്ന് (ജൂണ്‍ 14) രാവിലെ 11-ന് മാനാഞ്ചിറയുള്ള  വിദ്യാഭ്യാസ ഡെപ്യൂട്ടിഡയറക്ടറുടെ ഓഫീസില്‍ നടക്കും. കേരള സര്‍ക്കാരും കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലും പി എന്‍ പണിക്കര്‍ ഫൗണ്ടേഷനും സംയുക്തമായാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

date