Skip to main content

കോഴിക്കോട് അറിയിപ്പുകള്‍

ഗതാഗത വകുപ്പ് മന്ത്രി ജില്ലയില്‍

ഗതാഗത വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന്‍ ജൂണ്‍ 15 ന് ഉച്ചയ്ക്ക് 3 മണിക്ക് ഇന്‍ഡോര്‍ സ്റ്റേഡിയം വോളിബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം, 16 ന്  4.30 ന് തലക്കൂളത്തൂര്‍ പാവയില്‍ - പറപ്പാറ റോഡ് ഉദ്ഘാടനം എന്നീ പരിപാടികളില്‍ പങ്കെടുക്കും.   

ഭിന്നശേഷിക്കാര്‍ക്ക് സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം

സാമൂഹ്യ നീതി വകുപ്പിന് കീഴില്‍ കോഴിക്കോട് മായനാടുളള തൊഴില്‍ പരിശീലനകേന്ദ്രത്തില്‍ ഭിന്നശേഷിയുളളവര്‍ക്കായി ഡി.സി.എ ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഒരു വര്‍ഷം) - യോഗ്യത പ്ലസ് ടു, ഡി.ടി.പി ആന്റ് ഡാറ്റാ എന്‍ട്രി (ഒരു വര്‍ഷം) - യോഗ്യത എസ്.എസ്.എല്‍.സി. എന്നീ കോഴ്‌സുകളില്‍ സൗജന്യ പരിശീലനം നല്‍കും. അസ്ഥി സംബന്ധമായ വൈകല്യമുളളവര്‍, ബധിരര്‍, മൂകര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 30 വയസ്സ്. എസ്.സി/എസ്.ടി/ഒ.ബി.സി എന്നീ വിഭാഗക്കാര്‍ക്ക് നിയമാനുസൃതമായ ഇളവ് നല്‍കും. ആണ്‍കുട്ടികള്‍ക്ക് ഭക്ഷണത്തോടൂ കൂടിയ സൗജന്യ താമസസൗകര്യം ലഭ്യത അനുസരിച്ച് നല്‍കും. താല്‍പ്പര്യമുള്ളവര്‍ക്ക് അപേക്ഷ ജൂലൈ ഒന്നിന് മുമ്പ് സൂപ്പര്‍വൈസര്‍, ഗവ. ഭിന്നശേഷി തൊഴില്‍ പരിശീലന കേന്ദ്രം, മായനാട്, കോഴിക്കോട്-673008 എന്ന വിലാസത്തിലോ vtckkd@gmail.com എന്ന മെയില്‍ വിലാസത്തിലോ അയക്കാം. ഫോണ്‍ - 0495 2351403. 

ജില്ലാ കോടതിയില്‍  അദാലത്ത്

കേരള ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ ജൂലൈ 13 ന് സംസ്ഥാന വ്യാപകമായി നടത്തുന്ന നാഷണല്‍ ലോക് അദാലത്തിനോടനുബന്ധിച്ച് കോഴിക്കോട് ജില്ലാ കോടതിയിലും രാവിലെ 10 ന് അദാലത്ത് ആരംഭിക്കും. കോടതികളില്‍ നിലവിലുളള കേസുകളും പുതിയ പരാതികളും ലോക് അദലാത്തില്‍ ഒത്തു തീര്‍പ്പിനായി പരിഗണിക്കും. കോടതികളില്‍ നിലവിലുളള കേസുകള്‍ ലോക് അദലാത്തില്‍ റഫര്‍ ചെയ്യാന്‍ കക്ഷികള്‍ക്ക് ആവശ്യപ്പെടാം, സിവില്‍ കേസുകള്‍, വാഹനാപകട കേസുകള്‍, ഭൂമി ഏറ്റെടുക്കല്‍ കേസുകള്‍, കുടുംബ തര്‍ക്കങ്ങള്‍, ഒത്തു തീര്‍ക്കാവുന്ന ക്രിമിനല്‍ കേസുകള്‍, ബാങ്ക് വായ്പാ സംബന്ധമായ കേസുകള്‍ തുടങ്ങിയവയും പരിഗണിക്കും.  ഫോണ്‍ - 0495 2366044.

ടെണ്ടര്‍ ക്ഷണിച്ചു

സിവില്‍സ്റ്റേഷനിലെ ജില്ലാ പ്രൊബേഷന്‍ ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായി എ.സി കാര്‍ വാടകയ്ക്ക് നല്‍കുന്നതിന് താല്‍പ്പര്യമുള്ള വാഹന ഉടമകളില്‍ നിന്നും ടെണ്ടറുകള്‍ ക്ഷണിക്കുന്നു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 21 ന് ഉച്ചക്ക് മൂന്ന് മണി വരെ. ഫോണ്‍ - 0495-2373575.   

 

വെയിറ്റിംഗ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ ഇന്റര്‍വ്യൂ ഇന്ന്

സംസ്ഥാന സഹകരണ യൂണിയന്റെ നിയന്ത്രണത്തിലുളള കോഴിക്കോട് ഇ.എം.എസ് സ്മാരക സഹകരണ പരിശീലന കേന്ദ്രത്തിലെ ജെ.സി.സി ബാച്ചിലെ പ്രവേശനത്തിനായി പ്രസിദ്ധീകരിച്ച വെയിറ്റിംഗ് ലിസ്റ്റില്‍ 180 വരെയുളള അപേക്ഷകരുടെ ഇന്റര്‍വ്യൂ ഇന്ന് (ജൂണ്‍ 14) രാവിലെ 10 മണിക്ക് തളിയിലുളള സഹകരണ പരിശീലന കേന്ദ്രത്തില്‍ നടക്കും. അപേക്ഷകര്‍ സര്‍ട്ടിഫിക്കറ്റുകളുടെയും ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റുകളുടെയും അസ്സല്‍ രേഖ സഹിതം ഹാജരാവണം. ഫോണ്‍ - 0495 2702095. 

ലംപ്‌സം്രഗാന്റ് : ബ്ലോക്ക് പട്ടികജാതി ഓഫീസുമായി ബന്ധപ്പെടണം

പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക്  ജൂണ്‍ 20-ന് മുന്‍പ് ലംപ്‌സം്രഗാന്റ് വിതരണം ചെയ്യേണ്ടതിനാല്‍ സ്‌കൂള്‍ പ്രധാന അധ്യാപകര്‍ അതത് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണമെന്ന്  ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. 

                                                                                               

 

date