Skip to main content

കൈത്തറിത്തൊഴിലാളികൾക്കുള്ള സാമ്പത്തിക താങ്ങൽ പദ്ധതി: അപേക്ഷ ക്ഷണിച്ചു

കേരള കൈത്തറിത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗങ്ങളിൽ നിന്ന് സാമ്പത്തിക താങ്ങൽ പദ്ധതി പ്രകാരമുള്ള ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു.  2018-19 വർഷം ചുരുങ്ങിയത് 100 ദിവസം ജോലി ചെയ്തതും മിനിമം കൂലി ലഭിക്കാത്തതുമായ അംഗങ്ങൾക്ക് ലഭിച്ച കൂലിയും മിനിമം കൂലിയും തമ്മിലുള്ള വ്യത്യാസം പരമാവധി 1250 രൂപ ആനുകൂല്യമായി ലഭിക്കും.  ബോർഡിൽ രജിസ്റ്റർ ചെയ്ത സ്വയം തൊഴിലാളികൾക്കും ഹാൻവീവിൽ ജോലി ചെയ്തുവരുന്ന തൊഴിലാളികൾക്കും സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്തുവരുന്ന തൊഴിലാളികൾക്കുമാണ് ആനുകൂല്യം നൽകുന്നത്.  സൗജന്യ അപേക്ഷാഫോമും വിശദാംശങ്ങളും കേരളാ കൈത്തറിത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ കണ്ണൂരിലുള്ള ഹെഡ് ഓഫീസിൽ നിന്നും കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം ജില്ലാ ഓഫീസുകളിൽ നിന്നും ലഭിക്കും.  അപേക്ഷ ജൂൺ 15 നകം അതത് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർക്ക് സമർപ്പിക്കണം.
പി.എൻ.എക്സ്.1780/19

date