Skip to main content

അന്നമനട പരമേശ്വരമാരാർക്ക് ഔദ്യോഗിക ബഹുമതികളോടെ അന്ത്യാഞ്ജലി

അന്തരിച്ച പഞ്ചവാദ്യ കുലപതി അന്നമനട പരമേശ്വരമാരാർക്ക് സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ അന്ത്യാഞ്ജലി. കൊടകര കാവിൽനട ഹാളിൽ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി ജില്ലാ കളക്ടർ ടി വി അനുപമ റീത്ത് സമർപ്പിച്ചു. ഉച്ച 12 മണിയോടെ പോലീസ് ഗാർഡ് ഓഫ് ഓർണർ നൽകി. കേരള കലാമണ്ഡലം, കൊച്ചിൻ ദേവസ്വം ബോർഡ്, കേരള സംഗീത നാടക അക്കാദമി തുടങ്ങി നിരവധി സ്ഥാപനങ്ങൾക്ക് വേണ്ടി റീത്ത് സമർപ്പിച്ചു.
 

date