Skip to main content

മഴക്കെടുതി: ദുരിതാശ്വാസ ക്യാമ്പിൽ 734 പേർ

ജില്ലയിൽ മഴക്കെടുതി ഏറ്റവും രൂക്ഷമായ കൊടുങ്ങല്ലൂർ, ചാവക്കാട് താലൂക്കുകളിൽ മൂന്ന് ക്യാമ്പുകളിലായി വ്യാഴായ്ച (ജൂൺ 13) 734 പേർ. കൊടുങ്ങല്ലൂർ താലൂക്കിലെ രണ്ട് ക്യാമ്പുകളിൽ 196 കുടുംബങ്ങളിലായി 676 പേരും ചാവക്കാട് താലൂക്കിലെ ഏക ക്യാമ്പിൽ 23 കുടുംബങ്ങളിലായി 58 പേരുമാണ് കഴിയുന്നത്. കൊടുങ്ങല്ലൂർ താലൂക്കിൽ കടൽക്ഷോഭം രൂക്ഷമായ എറിയാട് വില്ലേജിൽ മാത്രം ദുരിതാശ്വാസ ക്യാമ്പിൽ 162 കുടുംബങ്ങൾ താമസിക്കുന്നുണ്ട്. 362 പുരുഷന്മാരും 179 സ്ത്രീകളും 39 കുട്ടികളുമടക്കം 580 പേരാണ് ഇവിടെയുള്ളത്. മറ്റൊരു ക്യാമ്പായ എടവിലങ്ങ് വില്ലേജിൽ 34 കുടുംബങ്ങളിലായി 41 പുരുഷന്മാരും 33 സ്ത്രീകളും 22 കുട്ടികളുമടക്കം 96 പേരാണ് കഴിയുന്നത്. 
എറിയാട് വില്ലേജിൽ കെ വി എച്ച് എസിലും എടവിലങ്ങ് വില്ലേജിൽ കാര സെന്റ് ആൽബനയിലും വാടാനപ്പിള്ളിയിൽ കോട്ടകടപ്പുറം ജി എഫ് യു പി എസിലുമാണ് ക്യാമ്പ്. കഴിഞ്ഞ ദിവസം 313 കുടുംബങ്ങളിലെ 1144 പേരാണ് ഈ മൂന്ന് ക്യാമ്പുകളിലായി കഴിഞ്ഞിരുന്നത്.

date