Skip to main content

ഉപതെരഞ്ഞെടുപ്പ് : സമ്പൂർണ്ണ മദ്യനിരോധനം

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാഞ്ഞാൾ ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡായ കിളളിമംഗലം പടിഞ്ഞാറ്റുമുറി, കോലഴി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡായ കോലഴി നോർത്ത്, പൊയ്യ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡായ പൂപ്പത്തി വടക്ക്, തളിക്കുളം ബ്ലോക്ക് പഞ്ചായത്തിലെ ചേറ്റുവ ഡിവിഷൻ എന്നി നിയോജകമണ്ഡലങ്ങളുടെ പരിധിയിൽ ജൂൺ 25 വൈകീട്ട് അഞ്ച് മണി മുതൽ ജൂൺ 27 വൈകീട്ട് അഞ്ച് മണി വരെയും വോട്ടെണ്ണൽ ദിനമായ ജൂൺ 28 നും സമ്പൂർണ്ണ മദ്യനിരോധനം ഏർപ്പെടുത്തി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ഉത്തരവിട്ടു. 
ഈ നിയോജകമണ്ഡലങ്ങളുടെ പരിധിയിൽ ഉൾപ്പെടുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ/അർദ്ധ സർക്കാർ സ്ഥാപങ്ങൾക്കും പോളിങ് സ്റ്റേഷനുകളായി നിർണ്ണയിച്ച വിദ്യാഭ്യാസ സ്ഥാപങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും ഉപതിരഞ്ഞെടുപ്പ് ദിവസമായ ജൂൺ 27 ന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മേൽ പറഞ്ഞ വാർഡിൽ വോട്ടവകാശം ഉളളവരും എന്നാൽ വാർഡിനു പുറത്തുളള സ്ഥാപനങ്ങളിലെ ജീവനക്കാരുമായ വോട്ടർമാർക്ക് അവരുടെ സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിന് ബന്ധപ്പെട്ട സ്ഥാപനമേധാവികൾ സൗകര്യം ചെയ്തുകൊടുക്കേണ്ടതാണെന്നും അറിയിച്ചു.
 

date