Skip to main content

ഹാഫ് വേ ഹോം:  എൻജിഒകൾക്ക് അപേക്ഷിക്കാം

സംസ്ഥാനത്ത് മാനസികരോഗാശുപത്രികളിൽ നിന്നും വിടുതൽ ചെയ്യുന്ന മാനസികരോഗമുക്തരായവർക്ക് വിവിധ തൊഴിൽ മേഖലകളിൽ പരിശീലനം നൽകുന്നതിനും മെച്ചപ്പെട്ട സാമൂഹിക ജീവിതം സാധ്യമാക്കുന്നതിനായി ആരംഭിക്കുന്ന ഹാഫ് വേ ഹോമുകളുടെ നടത്തിപ്പിന് തൽപരരായ എൻജിഒകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രോജക്ട്, അപേക്ഷഫോം, മറ്റ് വിശദാംശങ്ങൾ എന്നിവ www.swd.kerala.gov.in. എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. അപേക്ഷയോടൊപ്പം ആവശ്യമായ രേഖകൾ, രണ്ട് പകർപ്പുകൾ സഹിതം വേണം. അപേക്ഷയുടെ പുറം കവറിൽ ഹാഫ് വേ ഹോം പ്രോജക്ടിനുളള അപേക്ഷ എന്ന് രേഖപ്പെടുത്തണം. സാമൂഹ്യനീതി ഡയറക്ടർ, വികാസ് ഭവൻ, തിരുവനന്തപുരം എന്ന വിലാസത്തിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 20.
 

date