Skip to main content

പ്രത്യാശ പ്രോജക്ട്:  എൻജിഒകൾക്ക് അപേക്ഷിക്കാം

ക്ഷേമസ്ഥാപനങ്ങളിലെ അന്യസംസ്ഥാനക്കാരായ താമസക്കാരെ സ്വന്തം സംസ്ഥാനത്ത് എത്തിക്കുന്നതിനുളള പദ്ധതി നടപ്പിലാക്കുന്നതിന് എൻജിഒകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രോജക്ട്, അപേക്ഷഫോം, മറ്റ് വിശദാംശങ്ങൾ എന്നിവ www.swd.kerala.gov.in. എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. അപേക്ഷയോടൊപ്പം ആവശ്യമായ രേഖകൾ, രണ്ട് പകർപ്പുകൾ സഹിതം വേണം. അപേക്ഷയുടെ പുറം കവറിൽ പ്രത്യാശ പ്രോജക്ടിനുളള അപേക്ഷ എന്ന് രേഖപ്പെടുത്തണം. സാമൂഹ്യനീതി ഡയറക്ടർ, വികാസ് ഭവൻ, തിരുവനന്തപുരം എന്ന വിലാസത്തിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 20.

date