Skip to main content

എൽജിഎസ് സൈക്കിൾ ടെസ്റ്റ്

വിവിധ കമ്പനി/ബോർഡ്/കോർപ്പറേഷനുകളിലെ എൽജിഎസ് (കാറ്റഗറി നമ്പർ 113/17) തസ്തികയിലേക്ക് 2019 ഏപ്രിൽ 20 ന് പ്രസിദ്ധീകരിച്ച സാധ്യതാപട്ടികയിൽ ഉൾപ്പെട്ട തൃശൂർ ജില്ലക്കാരായ പുരുഷ ഉദ്യോഗാർത്ഥികളുടെ സൈക്ലിങ് ടെസ്റ്റ് ജൂൺ 18, 19 തീയതികളിൽ രാവിലെ 7.30 ന് തൃശൂർ ടൗൺഹാൾ കോമ്പൗണ്ടിലും തുടർന്ന് പ്രമാണ പരിശോധന തൃശൂർ പിഎസ്‌സി ഓഫീസിലും നടത്തും. ഉദ്യോഗാർത്ഥികൾ ഇത് സംബന്ധിച്ച് മെസേജ്, പ്രൊഫൈൽ മെസേജ് എന്നിവ അയച്ചിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകേണ്ടതാണ്.

date