Skip to main content

എൻറോൾമെന്റ് ക്യാമ്പ്

തൃശൂർ കോർപ്പറേഷൻ പരിധിയിലെ ആയുഷ്മാൻ ഭാരത് / കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ എൻറോൾമെന്റ് ക്യാമ്പ് നാല് കേന്ദ്രങ്ങളിലായി നടക്കും. 2018-19 വർഷം വരെ സാധുതയുളള ആർഎസ്ബിവൈ കാർഡുളളവര്ക്കും ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തിയ പ്രധാനമന്ത്രിയുടെ കത്ത് ലഭിച്ചവർക്കും ക്യാമ്പിൽ എൻറോൾ ചെയ്യാം. പദ്ധതിയിൽ എൻറോൾ ചെയ്യാൻ എത്തുന്ന കുടുംബത്തിലെ ഒരംഗം അവരുടെ റേഷൻ കാർഡ്, ആധാർ കാർഡ്, 2018-19 വർഷം വരെ സാധുതയുളള ആരോഗ്യ ഇൻഷൂറൻസ് കാർഡ്, രജിസ്‌ട്രേഷൻ ഫീസായ 50 രൂപ എന്നിവയുമായി കേന്ദ്രത്തിൽ എത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് കോർപ്പറേഷനിലെ കുടുംബശ്രീയുമായി ബന്ധപ്പെടണം. എൻറോൾമെന്റ് കേന്ദ്രം, തീയതി യഥാക്രമം. അയ്യന്തോൾ സോണൽ ഓഫീസ് ഹാൾ, പെരിങ്ങാവ് കോർപ്പറേഷൻ കമ്മ്യൂണിറ്റി ഹാൾ-ജൂൺ 15 വരെ, കൂർക്കഞ്ചേരി, കൊക്കാല കമ്മ്യൂണിറ്റി ഹാൾ-ജൂൺ 16 മുതൽ 22 വരെ. ഫോൺ : 9388226731, 7736221647.

 

date