Skip to main content

ക്ഷേമനിധി കുടിശ്ശിക പുതുക്കാം

കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ ക്ഷേമനിധി കുടിശ്ശിക ഒടുക്കുന്നതിനുളള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി 2019 ഫെബ്രുവരി 23 മുതൽ ആഗസ്റ്റ് 22 വരെ ആറു മാസത്തേക്ക് കൂടി ദീർഘിപ്പിച്ചു കൊണ്ട് കേരള സർക്കാർ ഉത്തരവായി. എല്ലാ തൊഴിലുടമകളും നിശ്ചിത സമയപരിധിക്കുളളിൽ ജില്ലാ ഓഫീസിൽ അപേക്ഷ സമർപ്പിച്ച് കുടിശ്ശിക ഒടുക്കി അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ അറിയിച്ചു. ഫോൺ : 0487-2364900.

date