Skip to main content

തൊഴിലാളികൾക്ക് ഇരിപ്പിടം: വസ്ത്രവാണിജ്യ സ്ഥാപനങ്ങളിൽ വ്യാപക പരിശോധന നടത്തി

വസ്ത്രവാണിജ്യ സ്ഥാപനങ്ങളിൽ തൊഴിലാളികൾക്ക് ഇരിപ്പിട സൗകര്യം ലഭ്യമാക്കണമെന്ന തൊഴിൽ വകുപ്പ് മന്ത്രിയുടെ ഉത്തരവ് നടപ്പിലാക്കുന്നത് പരിശോധിക്കുന്നതിനായി പരിശോധന നടത്തി. ലേബർ കമ്മീഷണറുടെ നിർദ്ദേശാനുസരണം ജില്ലാ ലേബർ ഓഫീസ (എൻഫോഴ്‌സ്‌മെന്റ്) റുടെ നേതൃത്വത്തിൽ വസ്ത്ര വിൽപ്പനശാലകളിലും ജ്യൂവല്ലറികളിലുമായിരുന്നു പരിശോധന. ജീവനക്കാർക്ക് ഇരിപ്പിട സൗകര്യം നൽകാത്ത തൊഴിലുടമകൾക്ക് കർശന നിർദ്ദേശവും അപാകതകൾ പരിഹരിക്കുന്നതിന് ഉത്തരവും നൽകി. കണ്ടെത്തിയ അപാകതകൾ പരിഹരിക്കാത്ത പക്ഷം തൊഴിലുടമകൾക്കെതിരെ പ്രോസിക്യൂഷൻ ഉൾപ്പെടെയുളള നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്‌സ്‌മെന്റ്) അറിയിച്ചു.

date