Skip to main content

കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഡെപ്യൂട്ടേഷൻ നിയമനം

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റിന്റെ നിലവിലുള്ള ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം ലഭിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. സെക്രട്ടേറിയറ്റിലും മറ്റ് സർക്കാർ വകുപ്പുകളിലും കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികയിൽ ജോലി നോക്കുന്നവർ ഉചിത മാർഗേണ ജൂലൈ പത്തിനകം സെക്രട്ടറി, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ, കോർപ്പറേഷൻ ഓഫീസ് സമുച്ചയം, എൽ.എം.എസ് ജംഗ്ഷൻ, തിരുവനന്തപുരം - 695633 എന്ന വിലാസത്തിൽ അപേക്ഷിക്കണം.
പി.എൻ.എക്സ്.1786/19

date