Skip to main content

നടപ്പു സാമ്പത്തിക വര്‍ഷം ജില്ലയിലെ ബാങ്കുകള്‍ 18500 കോടി രൂപ വായ്പ നല്‍കും

ജില്ലയിലെ ബാങ്കുകള്‍ 2019-20 സാമ്പത്തിക  വര്‍ഷത്തില്‍ വായ്പ ഇനത്തില്‍ 18500 കോടി രൂപ നല്‍കും. കൃഷി, കൃഷി ഇതര വിഭാഗങ്ങളില്‍ 6400 കോടി രൂപയും മുന്‍ഗണനാ വിഭാഗത്തിന് 5000 കോടിയും വ്യവസായത്തിന് 2500 കോടിയും നീക്കിവച്ചിരിക്കുന്നു. 

വാര്‍ഷിക പദ്ധതിയുടെ പ്രകാശനം ഹോട്ടല്‍ ഐഡയില്‍ നടന്ന 2018-19ലെ നാലാം പാദ അവലോകന യോഗത്തില്‍ ലീഡ് ബാങ്കായ എസ്.ബി.ഐയുടെ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ വി. ജയതീര്‍ത്ഥ ഡെപ്യൂട്ടി കളക്ടര്‍(എല്‍.എ) പി. രാജദാസിനു നല്‍കി നിര്‍വഹിച്ചു.

  റിസര്‍വ് ബാങ്ക് ലീഡ് ഡിസ്ട്രിക്റ്റ് ഓഫീസര്‍ സെലീനാമ്മ ജോസഫ്, നബാര്‍ഡ് ഡിസ്ട്രിക്ട് ഡവലപ്മെന്‍റ് മാനേജര്‍ കെ. വി. ദിവ്യ, എസ്.ബി.ഐ ലീഡ് ഡിസ്ട്രിക്റ്റ് മാനേജര്‍ സി.വി. ചന്ദ്രശേഖരന്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ രാജീവ്, ലീഡ് ബാങ്ക് അസിസ്റ്റന്‍റ് മാനേജര്‍ ഉഷാകുമാരി തുടങ്ങിയവര്‍ സംസാരിച്ചു. 

date