Skip to main content

വിദ്യാര്‍ഥികള്‍ക്ക് എന്‍.ഡി.ആര്‍.എഫിന്‍റെ പരിശീലനം

കാലവര്‍ഷ കെടുതികള്‍ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി ദേശീയ ദുരന്ത പ്രതികരണ സേനയുടെ(എന്‍.ഡി.ആര്‍.എഫ്) പ്രതിനിധി സംഘം കോട്ടയം ജില്ലയില്‍ പരിശീലന പരിപാടി ആരംഭിച്ചു. ജൂണ്‍ 10ന് ജില്ലയില്‍ പര്യടനം ആരംഭിച്ച എന്‍.ഡി ആര്‍ എഫ് ടീം ഇന്‍ ചാര്‍ജ് ഇന്‍സ്പെക്ടര്‍  പി. മാരിക്കനിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ (ജൂണ്‍ 13) പൂഞ്ഞാര്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗിലാണ് ആദ്യ പരിശീലനം സംഘടിപ്പിച്ചത്. മേഖലയിലെ വിവിധ കോളേജുകളിലെ വിദ്യാര്‍ഥികളും  അധ്യാപകരും പങ്കെടുത്തു. 

അപകടങ്ങളില്‍പെടുന്നവര്‍ക്ക് പ്രഥമശുശ്രൂഷ നല്‍കല്‍, പ്രളയം, മണ്ണിടിച്ചില്‍ തുടങ്ങിയവ ഉണ്ടാകുമ്പോളും കെട്ടിടങ്ങള്‍ തകര്‍ന്നു വീഴുമ്പോഴും രക്ഷാപ്രവര്‍ത്തനം നടത്തേണ്ട രീതികള്‍, രക്ഷാപ്രവര്‍ത്തകര്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്നിവ വിശദീകരിച്ചു. കൃത്രിമശ്വാസോച്ഛാസം നല്‍കല്‍, തടി കഷ്ണങ്ങളും തുണിയുമുപയോഗിച്ച് താല്‍ക്കാലിക സ്ട്രെറ്റ്ചര്‍ നിര്‍മ്മിക്കുന്നവിധം, നടക്കാന്‍ കഴിയാത്തവരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റുന്ന രീതി, കയര്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം എന്നിവ പ്രദര്‍ശിപ്പിച്ചു. 

ഇന്ന് (ജൂണ്‍ 14) കുമരകം എസ്.കെ.എം എച്ച്.എസ്.എസിലെ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കും. ജില്ലയിലെ പരിസ്ഥിതി ദുര്‍ബല മേഖലകളിലും ആശുപത്രികളിലും വ്യവസായ ശാലകളിലും സംഘം സന്ദര്‍ശനം നടത്തുന്ന എന്‍.ഡി.ആര്‍.എഫ് പ്രതിനിധികള്‍ ഉദ്യോഗസ്ഥരുമായി ജില്ലാതല ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയും ചെയ്യും. 

date